ഒരാളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ നൃത്തത്തിനാകുമെന്നാണ് കുച്ചിപുടി നര്‍ത്തകി ഡോ. മാധവി നമ്പൂതിരി. വികാരങ്ങളെ ഉള്ളിലൊതുക്കുന്നതാണ് പലപ്പോഴും അസുഖത്തിന് വഴിവയെക്കുന്നത്. നൃത്തത്തിന് അതിനെ കീഴടക്കാനുള്ള കഴിവുണ്ടെന്ന് പറയുന്നു ആയുവേദ ഡോക്ടര്‍ കൂടിയായ മാധവി നമ്പൂതിരി. മധുര കലാനികേതനെന്ന കുച്ചിപ്പുടി അക്കാദമി നടത്തിക്കൊണ്ടുപോവുകയാണ് ഡോ. മാധവി ഇപ്പോള്‍. താമ്പരത്തെ ശ്രീ സായ് ആയുര്‍വേദിക്ക് മെഡിക്കല്‍ കോളജിലെ പ്രഫസറും നാഗാര്‍ജുന ആയുര്‍വേദിക് സെന്ററിന്റെ ഡയറക്ടറുമാണ് ഡോ. മാധവി നമ്പൂതിരി.
സിലിക്കണ്‍ ആന്ധ്ര ഹൈദരാബാദില്‍ സംഘടിപ്പിച്ച നൃത്തത്തോല്വത്തില് പങ്കെടുത്ത്, രണ്ടു തവണ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിസില്‍ ഇടം നേടി.