കുഞ്ചാക്കോ ബോബന് നായകനാകുന്ന രാമന്റെ ഏദന്‍തോട്ടം പ്രദര്‍ശനം ആരംഭിച്ചു. ആദ്യദിനം മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. രഞ്ജിത്ത് ശങ്കര്‍ തിരക്കഥയും സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരുന്ന ചിത്രത്തില്‍ രാമന് മേനോന് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന് അവതരിപ്പിക്കുന്നത്.
മാലിനി എന്ന നായികയായി എത്തുന്നത് അനു സിത്താരയാണ്. മുത്തുമണി, ജോജു മാള, അജു വര്‍ഗീസ് തുടങ്ങി മികച്ച താരനിരയാണ്ചിത്രത്തില്. ബിജിബാലും സന്തോഷ് വര്‍മയും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കിയത്. ചിത്രത്തിലെ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച മുത്തുമണിയാണ് നമുക്കൊപ്പം പുലര്‍വേളയില്‍ ചേരുന്നത്