ശാസ്ത്രീയപരിശീലനം നേടാതെ പതിനാറുവര്ഷത്തെ കഠിനപ്രയത്നം കൊണ്ട് സംഗീതരംഗത്ത് വിസ്മയം തീര്‍ക്കുകയാണ് കണ്ണൂര്‍ പേരാവൂരിലെ അഭിലാഷ് തദേവൂസ്. വൈവിധ്യങ്ങളായ സംഗീതഉപകരണങ്ങളില്‍ കഴിവുതെളിയിച്ചെങ്കിലും ഫ്ലൂട്ടിലാണ് അഭിലാഷ് തരംഗം സൃഷ്ടിക്കുന്നത്. പ്രൊഫഷണല്‍ ഫ്ലൂട്ട് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ സ്വന്തമായി ഫ്ലൂട്ടുണ്ടാക്കി വായിക്കുന്ന അഭിലാഷ് നാലുമണിക്കൂറിലേറെ തുടര്‍ച്ചയായി പരിപാടി അവതരിപ്പിക്കും.
Advertisement