ബാഹുബലിയിലെ പാട്ടുകാരി ആയതിന്റെ സന്തോഷത്തിലാണ് നയന നായര്‍ എന്ന ഹൈദരാബാദ് മലയാളി. പാടിയത് മറ്റൊരു ചിത്രത്തിലേയ്ക്ക് എന്നാണ് ആദ്യം കരുതിയത് എന്നാൽ സംവിധായകന് രാജമൗലിയെത്തി താന്‍ പാടിയ ട്രാക്ക് കേള്‍ക്കുന്നത് കണ്ടപ്പോഴാണ് നയനക്ക് കാര്യങ്ങള്‍ മനസിലായത്. ഒരു സാധാരണ പ്രേക്ഷകയായാണ് ബാഹുബലി ഒന്നാം ഭാഗം കണ്ടത് എന്നാൽ രണ്ടാം ഭാഗം വന്നപ്പോൾ ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് നയന.പാട്ടിറങ്ങിയ ശേഷമുള്ള എല്ലാവരുടെയും പ്രതികരണങ്ങൾ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നെന്നും നിരവധി ഹിറ്റുകൾ തീർത്തിട്ടുള്ള കീരാവാണിക്കൊപ്പമുള്ള പഠനകാലം ഏറെ പോസിറ്റീവായ മാറ്റങ്ങൾ നൽകാൻ സഹായിച്ചിട്ടുണ്ടെന്നും നയന പറയുന്നു.
Advertisement