64 മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ ഇന്ന് സമ്മാനിക്കും. മികച്ച നടിക്കുള്ള രജത കമലം ഏറ്റുവാങ്ങുന്നതിനു മുന്‍പത്തെ അവസാന മണിക്കൂറുകളിലും സുരഭിക്ക് അവിശ്വസനീയത വിട്ടുമാറിയിട്ടില്ല. വൈകീട്ട് ആറിന് ഡല്‍ഹിയിലെ വിഗ്യാന്‍ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യും.
മിന്നാമിനുങ്ങിലൂടെ ദേശീയ പുരസ്ക്കാരത്തിന്റെ സുവര്‍ണശോഭ നേടിയ സുരഭിക്ക് രാഷ്ട്രപതിയില്‍ നിന്ന് പുരസ്ക്കാരം ഏറ്റവു വാങ്ങുന്നതിന് മുന്‍പത്തെ അവസാന മണിക്കൂറുകളില്‍ നെഞ്ചിടിപ്പ് ഏറുകയാണ്.
സുരഭിയുടെ അഭിനയത്തിന് രജത കമലം ചാര്‍ത്തിയ ദേശീയ ജൂറി ചെയര്‍മാനായ സംവിധായകന് പ്രിയദര്‍ശനെ കണ്ടപ്പോള്‍ ആദരം. കണ്ണുകള്‍ ഈറണിഞ്ഞു. ആദ്യമായാണ് സുരഭി പ്രിയദര്‍ശനെ നേരില്‍ കാണുന്നത്.
ജനങ്ങളുടെ കൈയ്യടിനേടിയപ്പോഴാണ് ഏറ്റവും ആഹ്ലാദം തോന്നിയതെന്ന് മികച്ച മലയാള സിനിമയായി തിരഞ്ഞെടുത്ത മഹേഷിന്റെ പ്രതികാരത്തിന്റെ സംവിധായകന് ദിലീഷ് പോത്തന്. പുരസ്ക്കാരത്തിളക്കത്തില്‍ കൂട്ടായ്മയുടെ മധുരം നുണഞ്ഞ് തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരന്‍.
മോഹന്‍ ലാലിന് പ്രത്യേക ജൂറി പുരസ്ക്കാരവും ആദീഷ് പ്രവീണ്‍ മികച്ച ബാലതാരമായതുമടക്കം ഏഴു ദേശീയ പുരസ്ക്കാരങ്ങളാണ് മലയാള സിനിമ നേടിയത്. അക്ഷയ് കുമാറാണ് മികച്ച നടന്.