പ്രേക്ഷകരുടെ ഇഷ്ടംനേടി വീണ്ടും മണികണ്ഠന് ആചാരി. സംസ്ഥാനപുരസ്കാരത്തിളക്കത്തില് എത്തിയ ചിത്രം അലമാരയില്‍ ഹാസ്യവേഷത്തിലാണ് നടന്. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ സണ്ണി വെയ്നാണ് നായകന്. അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍ തുടങ്ങിയവര്‍ മണികണ്ഠനൊപ്പം ചിരിയുമായി ചിത്രത്തിലുണ്ട്.
കമ്മട്ടിപ്പാടം, അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്നീ ചിത്രങ്ങളിലെ മികച്ചകഥാപാത്രങ്ങളില്നിന്ന് തികച്ചും വ്യത്യതമായ വേഷത്തിലും തിളങ്ങുകയാണ് മണികണ്ഠന്.