E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 11:26 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഭർത്താവിന്റെ സുഹൃത്തുക്കൾ തോക്ക് ചൂണ്ടി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഭർത്താവിന്റെ സുഹൃത്തുക്കൾ തോക്ക് ചൂണ്ടി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. കൊച്ചി തൈക്കൂടത്ത് താമസിക്കുന്ന 39 വയസുകാരിയാണ് പൊലീസിൽ പരാതി നൽകിയത്. കെട്ടിയിട്ട ശേഷം രണ്ടു പേർ ചേർന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് യുവതി മനോരമന്യൂസിനോട് പറഞ്ഞു. അതേസമയം സംഭവത്തിൽ കൂടുതൽ പരിശോധന ആവശ്യമെന്ന് പൊലീസ് പറയുന്നു. 

കൊച്ചി തൈക്കൂടത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയാണ് പീഡനത്തിനിരയായെന്ന് മരട് പൊലീസിൽ പരാതി നൽകിയത്. ഞായറാഴ്ച രാത്രി പത്തരയോടെ പരാതിക്കാരി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി. ഒന്നര പവന്റെ മാല കവർന്നുവെന്നു കൂടി പരാതിയിലുണ്ട്. പീഡനത്തിനിരയായ യുവതിയെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്നെ കെട്ടിയിട്ട ശേഷമായിരുന്നു അതിക്രമമെന്ന് യുവതി മനോരമന്യൂസിനോട് പറഞ്ഞു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നും യുവതി ആരോപിക്കുന്നു. 

എന്നാൽ ഇരുകക്ഷികളും തമ്മിലുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് പ്രതികൾ പരാതിക്കാരിയുടെ വീട്ടിൽ എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പീഡനം സംബന്ധിച്ച പരാതി അടിസ്ഥാന രഹിതമാണെന്ന് പൊലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ പ്രതികൾ വിശദീകരിച്ചതായും സൂചനയുണ്ട്. ഇവരെ ഉടൻ കസ്റ്റഡിയിൽ എടുത്തേക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :