ക്ഷേത്രമോഷണകേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവിനെ വീണ്ടും ക്ഷേത്രമോഷണത്തിനിടെ പിടികൂടി. ഒറ്റപ്പാലം കണ്ണിയംപുറം ഉൗട്ടുപുര ക്ഷേത്രത്തിൽ മോഷണം നടത്താനെത്തിയ ചുനങ്ങാട് സ്വദേശിയാണ് അറസ്റ്റിലായത്.
ഒറ്റപ്പാലം ചുനങ്ങാട് പിലാത്തറ പുത്തൻപീടികയിൽ സലീമാണ് അറസ്റ്റിലായത്. കണ്ണിയംപുറം ഉൗട്ടുപുര ക്ഷേത്രത്തിൽ മോഷണത്തിനിടെയാണ് അറസ്റ്റ്. ക്ഷേത്രത്തിനു മുന്നിലുളള ഭണ്ടാരത്തിൽ നിന്ന് പണം മോഷ്ടിച്ചശേഷം പ്രതിയായ സലീം നന്നായി മദ്യപിച്ചു. ക്ഷേത്രപൂജാരി നടതുറക്കാനെത്തിയപ്പോഴാണ് സലീമിനെ കാണുന്നത്്. അബോധാവസ്ഥയിലായിരുന്നു പ്രതിയെ പിന്നീട് നാട്ടുകാരെത്തി പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. അമ്പലപ്പാറ മുതലപ്പാറ ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട കേസിൽ രണ്ടുമാസം ജയിലിൽ കഴിഞ്ഞിരുന്ന സലീം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. മറ്റ് നിരവധി ക്ഷേത്രമോഷണകേസുകളിലും സലീം പ്രതിയാണെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു.