കണ്ണൂര്‍ കാവുംഭാഗം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി സനാദിന്റെ ആത്മഹത്യ സ്കൂള്‍ അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് രക്ഷിതാക്കളുെട പരാതി. അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ബാലവകാശകമ്മിഷനും ഡിജിപിക്കും രക്ഷിതാക്കള്‍ പരാതി നല്കി. കേസില്‍ കൂത്തുപറമ്പ് പൊലീസ് അന്വേഷണം തുടങ്ങി
കഴിഞ്ഞമാസം 27നാണ് കാവുംഭാഗം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി സനാദ് വീട്ടില്‍വച്ച് ആത്മഹത്യചെയ്തത്. സ്കൂള്‍ കലോല്‍സവത്തിനിടെ കൂട്ടുകാരുമായി സെല്‍ഫിയെടുത്തത് അധ്യാപകരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. സെല്‍ഫിയില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ അധ്യാപകര്‍ നേരിട്ട് വിവരമറിയിച്ചു.
സനാദിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്സ്കൂളില്വച്ച് പരസ്യമായി മര്‍ദിക്കുകയും സ്കൂള്‍ അധികൃതര്‍ സനാദിനെ സസ്പെന്‍ഡ് ചെയ്തതായും പരാതിയില്‍ പറയുന്നു. മാനസിക പീഡനം മൂലമാണ് ആത്മഹത്യയെന്നാണ് രക്ഷിതാക്കളുടെ ആരോപണം
സംഭവത്തില്‍ സനാദിന്റെ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ പോലും അധ്യാപകര്‍ തയാറായില്ലെന്നും രമ്യമായി പരിഹരിക്കേണ്ട പ്രശ്നം ഗുരുതരമാക്കിയത് സ്കൂള്‍ അധികൃതരാണെന്നും പരാതിപ്പെടുന്നു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാത്തില്‍ ബാലവകാശകമ്മിഷനും ഡിജിപിയും അന്വേഷണത്തിന് നിര്‍ദേശം നല്കി.