മലപ്പുറം വാഴയൂർ പൊന്നേംപാടത്തെ വേദവ്യാസ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി മാനേജ്മെന്റിനെതിരെ വിദ്യാർഥികളുടെ സമരം. നിസാരകാരണങ്ങള്‍ക്ക് പിഴ ഈടാക്കുകയും വിദ്യാർഥികളെ മാനസികമായി പീഢിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി.
മാനേജ്മെന്റിന്റെ മാനസിക പീഢനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിൽ നൂറുകണക്കിന് വിദ്യാർഥികളാണ് പങ്കെടുത്തത്.പാമ്പാടി നെഹ്റു കോളജിൽ ഇടി മുറിയാണുള്ളതെങ്കിൽ ഇവിടെ മാനസികപീഢനമാണെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു
വേദവ്യാസ കോളജ് ചെയർമാന്റെ മുറിക്കടുത്ത്, പെൺകുട്ടികളുടെ ഹോസ്റ്റലിനുനേരെ, സിസിടിവി സ്ഥാപിച്ചിട്ടുണ്ടെന്നും ഇത് ചോദ്യം ചെയ്യുന്നതിന് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥികൾ പറഞ്ഞു. എന്നാല്‍, വിദ്യാര്‍ഥികളുടെ ആരോപണം അടിസ്ഥാന രഹിതനാണെന്ന് കോളജ് ചെയര്മാന് വിജയന് നായര്‍ പ്രതികരിച്ചു