കോഴിക്കോട് കോവൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ടു ബൈക്കുകൾക്ക് തീയിട്ടു. തീ അണയ്ക്കുന്നതിനിടെ വീട്ടുടമസ്ഥന് പൊള്ളലേറ്റു.
ഇന്നു പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വീടിന്റെ മുൻവശത്തെ ജനൽചില്ലുകൾ പൊട്ടുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. മുറ്റത്തു നിർത്തിയിട്ട രണ്ടു ബൈക്കുകൾക്കും തീപിടിച്ചിരുന്നു. ബൈക്ക് ഉന്തി മാറ്റുന്നതിനിടെ വീട്ടുടമസ്ഥൻ കോവൂർ സ്വദേശി ഗോപിനാഥന് പൊള്ളലേറ്റിരുന്നു. തീയിട്ടത് ആരാണെന്ന് വ്യക്തമല്ല. അക്രമികളെ ആരേയും കണ്ടിട്ടില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
ശത്രുക്കൾ ആരുമില്ലെന്ന് വീട്ടുകാർ പറയുന്നു. പരിസരത്ത് ഈയിടെ കഞ്ചാവ് വിതരണവുമായി ബന്ധപ്പെട്ട് ചിലരെ പിടികൂടിയിരുന്നു. ലഹരി വിൽപന സംഘങ്ങൾക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.