തിരുവനന്തപുരം കാഞ്ഞിരംകുളത്ത് മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ പൊലീസ് പിടിയിൽ.പുതിയതുറ പൊടുവൽ കോളനിയിൽ രാജേഷിനെയാണ് പൂവാർ സി.ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്
അയൽവാസികൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് പീഡനവിവരം പുറത്തായത്.കുട്ടിയുടെ മാതാവ് വീട്ടിൽ ഇല്ലാത്ത സമയത്താണ് പീഡനം നടന്നത്.പീഡനത്തിനുശേഷം മുഖത്ത് തീക്കൊള്ളികൊണ്ട് പൊള്ളിച്ചതായും പരാതിയുണ്ട്. കുട്ടി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.പ്രതിയെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു