പത്തനംതിട്ട അടൂരില്‍ മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു. മാതാവിന് ഗുരുതരപരുക്കേറ്റു. അടൂര്‍ ആനന്ദപ്പളളി സ്വദേശി ടി. തോമസ് ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. വിദേശത്തായിരുന്ന തോമസും മറിയാമ്മയും ഒരാഴ്ച മുമ്പാണ് ആനന്ദപ്പള്ളിിലെ വീട്ടിലെത്തിയത്. എന്‍ജിനീയറിങ് പഠനത്തിന് ശേഷം തിരുവനന്തപുരത്ത് ജോലി ചെയ്യുകയായിരുന്ന മകന് ഐസക്കും ഇവര്‍ക്കൊപ്പം നാട്ടിലെത്തിയിരുന്നു. മൂന്നു ദിവസമായി ഐസക്കിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
തോമസിനെ ആക്രമിക്കുന്നതിനിടയില്‍ തടയാന്‍ ശ്രമിക്കുമ്പോഴാണ് മറിയാമ്മയക്ക് കുത്തേറ്റത്. ബഹളം കേട്ടെത്തിയ സമീപവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ തോമസ് മരിച്ചിരുന്നു.ഐസക്കിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുയായിരുന്നു. പത്തനംതിട്ട ജില്ല പൊലീസ് മേധാവി ബി. അശോകന്റെ നേതൃത്വത്തില്‍ പൊലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു