E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:28 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ആലപ്പുഴയിലെ ക്വട്ടേഷന്‍ കൊലപാതകങ്ങളില്‍ ആറുപേര്‍ പിടിയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആലപ്പുഴയിലെ ക്വട്ടേഷന്‍ കൊലപാതകങ്ങളില്‍ ആറുപേര്‍ പിടിയില്‍. കായംകുളത്ത് സുമേഷ് കൊല്ലപ്പെട്ട കേസില്‍ നാലുപേരാണ് പിടിയിലായത്. ഹരിപ്പാട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ജിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെക്കൂടി അറസ്റ്റുചെയ്തു. ആലപ്പുഴ ജില്ലയില്‍ പത്തുദിവസത്തിനിടെ മൂന്നുപേര്‍ കൊല്ലപ്പെട്ടതോടെ ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പൊലീസ് തുനിഞ്ഞിറങ്ങി. 

ഇതിനിടയിലാണ് രണ്ടു കൊലപാതകങ്ങളിലെ പ്രതികള്‍ കുടുങ്ങിയത്. കായംകുളത്ത് സുമേഷ് എന്ന യുവാവിനെ കഴിഞ്ഞ ശനിയാഴ്ച രാത്രി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍ അറസ്റ്റിലായി. കായംകുളം സ്വദേശികളായ ഹാഷിം, സെയ്ഫ്, റോഷന്‍ , വിഷ്ണുദേവ് എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട സുമേഷ് രണ്ടുവര്‍ഷം മുമ്പ് കായംകുളം സ്വദേശികളായ രണ്ടു വിദ്യാര്‍ഥികളെ ആളുമാറി ആക്രമിച്ചിരുന്നു. ഇതിന്‍ പകരം വീട്ടിയതാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. 

പിടിയിലായ സെയ്ഫിനും സുമേഷുമായി ശത്രുതയുണ്ട്. രാത്രി എട്ടുമണിയോടെയാണ് കണ്ടല്ലൂരിലെ വയലില്‍ വച്ച് സുമേഷിനെ പ്രതികള്‍ ആക്രമിച്ചത്. ഹരിപ്പാട് കരുവാറ്റയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ജിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരാണ് പിടിയിലായത്. കരുവാറ്റ സ്വദേശി പ്രഭാത്, അഖില്‍ എന്നിവരാണ് പ്രതികള്‍. ഈ കേസില്‍നാലുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :