കോഴിക്കോട് ബിലാത്തിക്കുളം ശിവക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച. പതിനായിരത്തിനുമുകളിൽ തുക നഷ്ടപ്പെട്ടു. മോഷണത്തിന്റെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ചൊവ്വാഴ്ച അർദ്ധരാത്രിയോടെയായിരുന്നു മോഷണം. ക്ഷേത്രത്തിനു പുറത്ത് സ്ഥാപിച്ച ഭണ്ഡാരത്തിന്റെ പുറകുവശം കുത്തിത്തുറന്നായിരുന്നു കവർച്ച. മുഖം പാതി മറച്ചെത്തിയ യുവാക്കൾ മോഷണം നടത്തുന്നത് സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഭണ്ഡാരം ഇളക്കിമാറ്റാനായിരുന്നു ആദ്യ ശ്രമം.അത് പരാജയപ്പെട്ടപ്പോൾ കമ്പിപ്പാരകൊണ്ട് പൂട്ട് കൂത്തിപ്പൊളിക്കാനായി നീക്കം.
ആദ്യ ശ്രമം നടക്കാതെ വന്നപ്പോൾ കള്ളൻമാരിലൊരാൾ കൊടിമരത്തിൽ തൊട്ട് പ്രാർഥിച്ച് മോഷണശ്രമം തുടരുന്നതും ദൃശ്യങ്ങളിലുണ്ട്.അരമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് പണം കവർന്നത്. നടക്കാവ് പൊലീസ് കേസെടുത്തു. വിരലടയാളവിദഗ്ധർ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.