E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:28 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

വീട് കുത്തിത്തുറന്ന് വൻമോഷണം; പ്രതി പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വീട് കുത്തിത്തുറന്ന് ഇരുപത് പവന്‍ സ്വര്‍ണാഭരണവും മുപ്പത്തിനാലായിരും രൂപയും കവര്‍ച്ച ചെയ്ത കേസില്‍ പ്രതി പിടിയില്‍. പരിയാരം സ്വദേശി നീര്‍ച്ചാല്‍ ബിജുവാണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളി ഉളിക്കല്‍ സ്വദേശി പ്രശാന്തിനുവേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. 

ശ്രീകണ്ഠാപുരത്ത് കാക്കനാട്ട് ടിന്‍റോ ലൂക്കയുടെ വീട്ടിലാണ് കഴിഞ്ഞ ഇരുപത്തിമൂന്നാം തിയതി രാത്രി കവര്‍ച്ച നടന്നത്. ഈയിടെ വിവാഹിതരായ ടിന്‍റോ ലൂക്കയും ഭാര്യയും ബന്ധുവീട്ടില്‍ വിരുന്നിനുപോയ സമയത്തായിരുന്നു കവര്‍ച്ച. വീടിന്‍റെ പുറകുവശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് മോഷണം പോയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 

പരിയാരം നീര്‍ച്ചാല്‍ സ്വദേശി ബിജുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്തിനകത്ത് അമ്പതിലധികം മോഷണകേസുകളില്‍ പ്രതിയാണ് ബിജുവെന്ന് പൊലീസ് പറഞ്ഞു. ബിജുവിന്‍റെ കൂടെ കവര്‍ച്ചക്കുണ്ടായിരുന്ന ഉളിക്കല്‍ സ്വദേശി പ്രശാന്തിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.സമാനരീതിയില്‍ കവര്‍ച്ചനടത്തുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ടിന്‍റോയുടെ വീട്ടിലെ കല്യാണം പ്രശാന്ത് ശ്രദ്ധിച്ചിരുന്നു. ഇരുവരും വീട്ടില്‍ നിന്ന് പുറത്തുപോയ ഏഴുമണി സമയത്ത് പ്രശാന്തും ബിജുവും വീടിന്‍റെ വാതില്‍ തകര്‍ത്ത് അകത്തുകടക്കുകയായിരുന്നു. ബൈക്കില്‍ സ്ഥലത്തെത്തിയ ഇവര്‍ വീടിന്‍റെ അരകിലോമീറ്റര്‍ അകലെ ബൈക്ക് ഒളിപ്പിച്ചിരുന്നു. ഈ ബൈക്ക് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളിലൊരാള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളിലേക്ക് പൊലീസ് എത്തിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :