E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:27 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപകന്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗണിതശാസ്ത്ര മേധാവി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. മൂന്ന് ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസമന്ത്രിക്കും ഗവര്‍ണര്‍ക്കും നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അധ്യാപകരുടെ പ്രത്യേകകമ്മിറ്റിയുടെ അന്വേഷണം. 

ഗണിത ശാസ്ത്ര സെമിനാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്നു പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ച് വകുപ്പ് മേധാവി ശാരീരികവും മാനസീകവുമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. കഴിഞ്ഞ ഡിസംബര്‍ 28 നാണ് പരാതിക്ക് ആസ്പദമായ സംഭവം. മൂന്നു ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനികളും സംയുക്തമായാണ് പരാതി നല്‍കിയത്. ഒാരോരുത്തരേയും മുറിയിലേക്ക് വിളിപ്പിച്ചാണ് അപമാനിച്ചതെന്നും പരാതിയിലുണ്ട്. ഇക്കാര്യങ്ങള്‍ കാണിച്ച് സംഭവം നടന്നയുടന്‍ വിദ്യാര്‍ഥിനികള്‍ വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പേരു വെക്കാതെ നല്‍കിയ പരാതിയെന്നും പറഞ്ഞ് സര്‍വകലാശാല അവഗണിച്ചു. തുടര്‍ന്നാണ് വിദ്യാര്‍ഥിനികള്‍ വിദ്യാഭ്യാസമന്ത്രിക്കും ഗവര്‍ണര്‍ക്കും പേരുവെച്ച് പരാതി നല്‍കിയത്. പരാതി ലഭിച്ച മന്ത്രിയുടെ ഒാഫീസ് റജിസ്ട്രാറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. 

ഇതിന്‍റെ അടിസ്ഥാനത്തില്‍ നരവംശ ശാസ്ത്രത്തിലേയും ചരിത്ര വിഭാഗത്തിലേയും രണ്ട് അധ്യാപികമാര്‍ അന്വേഷണം നടത്തി റിപ്പോര്‍്ട്ട് തയാറാക്കി. ഈ റിപ്പോര്‍ട്ടിലാണ് പീഡനം നടന്നതായി വിവരങ്ങളുള്ളത്. ആരോപണവ ിധേയനായ വകുപ്പ് മേധാവിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഗവര്‍ണറും ശക്തമായ നടപടിയെടുക്കുന്നതായാണ് വിവരം. അതേസമയം അടിസ്ഥാനരഹിതമായ ആരോപണമാണ് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നതെന്നും ബാഹ്യഇടപെടലാണ് ഇതിനുപിന്നിലെന്നുമാണ് വകുപ്പ് മേധാവിയുടെ വിശദീകരണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :