ബോളിവുഡ് ഗ്ലാമര്‍ താരം രാഖി സാവന്തിന്റേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന എം.എം.എസ് വീഡിയോക്കെത്തിരെ പൊലീസില്‍ പരാതി നല്‍കാനില്ലെന്ന് രാഖി. ഒരു മുറിക്കുള്ളില്‍ വെച്ച് രാഖി വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങള്‍ വഴി വൈറലാകുന്നത്.
ബോളിവുഡ് നായിക രാഖി സാവന്തിന്റെ സ്വകാര്യ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നടി വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. പുതിയ സിനിമയുടെ ലൊക്കേഷനില്‍ വസ്ത്രം മാറുന്നതിനിടെയിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
തന്റെ 11 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ഇത്തരം ഒരു സംഭവം ആദ്യമായിട്ടാണെന്ന് താരം പ്രതികരിച്ചു. എന്നാല്‍ ഇതിനെതിരെ പൊലീസില്‍ പരാതിപെടാനില്ലെന്ന് രാഖി പറയുന്നു. പരാതിയുമായി പോയാല്‍ അത് കൂടുതല്‍ പരിഹാസത്തിന് ഇടയാക്കുെമന്നാണ് നടിയുടെ അഭിപ്രായം.