ആലപ്പുഴ എടത്വയിൽ ആറംഗ ക്വട്ടേഷൻ സംഘം ആയുധങ്ങളുമായി പൊലീസ് പിടിയിൽ. പുലർച്ചെ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്.
എടത്വയിൽ പൊലീസ് പരിശോധനയ്ക്കിടയിൽ പിടിയിലായവരിൽനിന്ന് വടിവാൾ അടക്കമുള്ള ആയുധങ്ങളാണ് പോലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ-ടാക്സി വാനും പോലീസ് കസ്റ്റഡിയിലെടുത്തു. സുഹൃത്തും തിരുവല്ലായിലെ സ്വകാര്യസ്ഥാപന ഉടമയും തമ്മിലുണ്ടായ വാക്കുതർക്കത്തിന് പകരം വീട്ടാന്‍ എത്തിയതാണെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
ചേര്‍ത്തല സ്വദേശികളായ തിരുനെല്ലൂര്‍ പുത്തന്‍ പറമ്പില്‍ അഖില്‍, പള്ളിപ്പുറം നെടുംതാട്ട്് പുത്തന്‍പുര വീട്ടില്‍ കണ്ണന് , പള്ളപ്പുറം പീഠികപറമ്പ് വീട്ടില്‍ പ്രജിത്ത് , തൈക്കാട്ടുശേരില്‍ മാളിയേക്കല്‍ സന്ദീപ ്, പള്ളിപ്പുറം ചെറുപറമ്പത്ത് അരുണ്‍ , പള്ളിപ്പുറം അമൃതയില്‍ വീട്ടില്‍ വിവേക് എന്നിവരാണ് പിടിയിലായത്. ജില്ലയുടെ വടക്കന്‍ മേഖലകളിലെ പോലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ നിരവധി കേസുകളുള്ളതായി പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീക്കിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് വാഹന പരിശോധന നടത്തിയത്.