പീഡനക്കേസിൽ പ്രതിയായ സി.ഐ.ടി.യു പ്രവർത്തകനെ പൊലീസ് സഹായിക്കുന്നതായി ഇരയുടെ പരാതി. കൊല്ലം സ്വദേശിയായ യുവതിയാണ് കൊട്ടിയം പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഡി.സി.സി പ്രസിഡൻ് ബിന്ദു കൃഷ്ണയ്്ക്ക് ഒപ്പമാണ് യുവതി മാധ്യമങ്ങളെ കണ്ടത്
വീട്ടിലെത്തി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്ത സി.ഐ.ടി.യു പ്രവർത്തകനെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചിട്ടും പ്രതിക്ക് ഒപ്പമാണ് പൊലീസ് എന്ന് ആരോപിച്ചാണ് കൊല്ലം സ്വദേശിയായ യുവതി മാധ്യമങ്ങളെ കണ്ടത്. 14-ാം തീയതി നടന്ന സംഭവത്തിൽ ഇനിയും അനുകൂലമായ സമീപനം പൊലീസിൽ നിന്ന് ഉണ്ടായില്ലെന്ന് യുവതി പറഞ്ഞു.സി.ഐ.ടി യു പ്രവർത്തകനായ സലീമിന് സംരക്ഷിക്കുന്ന സമീപനമാണ് കൊട്ടിയം പൊലീസിന്റെതെന്ന് യുവതി ആരോപിച്ചു.
കേസിൽ കുറ്റകരമായ അനാസ്ഥ പൊലീസ് കാണിച്ചെന്ന് ഡി.സി.സി പ്രസിഡൻ് ബിന്ദു കൃഷ്ണ ആരോപിച്ചു. പ്രതിയുടെ ഭാര്യ ഇരയായ യുവതിക്ക് എതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇരയായ യുവതിയുടെ പരാതിയിൽ കേസ് എടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം.ഇരയുടെ ബന്ധുക്കളുടെ മർദനത്തിൽ പ്രതിയായ സലീം പരിക്കേറ്റ് ആശുപത്രിയിലാണ്. ഇയാളുടെ പരാതിയിൽ ആരോപണം ഉന്നയിച്ച യുവതിയുടെ ബന്ധുക്കൾക്ക് എതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.