പള്‍സര്‍ സുനിയുടെ അറസ്റ്റ് ആഘോഷിച്ച് കൊച്ചിയിലെ പൊലീസ്. അറസ്റ്റില്‍ പ്രധാന പങ്കുവഹിച്ച കൊച്ചി സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
ഐജി മുതല്‍ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ വരെ പള്‍സര്‍ സുനിയുടെ അറസ്റ്റില്‍ നിര്‍ണായക പങ്കുവഹിച്ച അമ്പത്തിയൊന്ന് ഉദ്യോഗസ്ഥരെയാണ് പൊലീസ് അസോസിയേഷന് അഭിനന്ദിച്ചത്. ആദ്യ സമ്മാനം അസോസിയേഷന് ഭാരവാഹികള്‍ ഐജി പി.വിജയന് നല്കി.
പിന്നെ സമ്മാന വിതരണം ഐജി ഏറ്റെടുത്തു.സിറ്റിയിലെ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ലാല്ജിയും മൂന്ന് സിഐമാരും എസ്ഐമാരും സിവില്‍ പൊലീസ് ഓ പുറമെ സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരെയും ആദരിച്ചു. ചലച്ചിത്ര സംവിധായകന് മേജര്‍ രവിയും പൊലീസുദ്യോഗസ്ഥരെ അഭിനന്ദിക്കാന്‍ എത്തിയിരുന്നു.