E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:00 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഹവാല ഇടപാടുകാര്‍ക്ക് പുതിയ നോട്ടുകള്‍ ലഭിക്കുന്നതിന്റെ ഉറവിടംതേടി പൊലീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംസ്ഥാനത്തെ ഹവാല ഇടപാടുകാര്‍ക്ക് വന്‍തോതില്‍ പുതിയ നോട്ടുകള്‍ ലഭിക്കുന്നതിന്റെ ഉറവിടംതേടി പൊലീസ്. കഴിഞ്ഞ ഒരു മാസത്തിനിടെ മലപ്പുറത്തുനിന്നുമാത്രം പിടികൂടിയത് ഒരു കോടി അന്‍പത്തിയേഴ് ലക്ഷത്തിന്റെ രണ്ടായിരം രൂപ നോട്ടുകളാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രഏജന്‍സികളുടെകൂടി സഹായത്തോടെ അന്വേഷണം ഊര്‍ജിതമാക്കാനാണ് പൊലീസ് നീക്കം. 

മഞ്ചേരിയില്‍‌നിന്ന് ഇന്നലെ പിടികൂടിയത് 72 ലക്ഷത്തിന്റെ കുഴപ്പണം. മുഴുവന്‍ തുകയും രണ്ടായിരത്തിന്റെ നോട്ടുകളാക്കി കാറിന്റെ ഡോറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംസ്ഥാനത്ത് രണ്ടായിരം രൂപ നോട്ടുകളുടെ ഏറ്റവും വലിയ വേട്ടകളിലൊന്നാണ് മഞ്ചേരിയില്‍ ഇന്നലെ നടന്നത്. മാരിയാട് സ്വദേശികളായ മൂന്നുപേര്‍ കേസില്‍ പിടിയിലായി. കഴിഞ്ഞ ദിവസം മഞ്ചേരിയില്‍തന്നെ 52.5ലക്ഷത്തിന്റെ രണ്ടായിരം രൂപ നോട്ടുകള്‍ പിടിച്ചിരുന്നു. മൂന്നാഴ്ച മുന്‍പ് തിരൂരില്‍നിന്ന് പിടികൂടിയ നാല്‍പത് ലക്·ഷത്തിന്റെ കുഴല്‍പ്പണത്തില്‍ 32 ലക്ഷവും രണ്ടായിരത്തിന്റെ നോട്ടുകളായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിനിടിയിലും ഏത് ബാങ്കുകളാണ് ഇത്രയധികം നോട്ടുകള്‍ ഹവാല സംഘത്തിന് നല്‍കിയതെന്നാണ് അന്വേഷിക്കുന്നത്. നോട്ടുകളുടെ സീരിയല്‍ നമ്പര്‍ പരിശോധിച്ച് വരികയാണ്. രണ്ട് മാസത്തിനുള്ളില്‍ പുറത്തിറിങ്ങിയ നോട്ടുകളായതുകൊണ്ട് ഏത് ബാങ്കില്‍ വിതരണത്തിനെത്തിച്ച നോട്ടുകളാണിതെന്ന് കണ്ടെത്താന്‍ സാധിക്കും. 

ഇത് കൂടാതെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഹവാല സംഘത്തിന് വ്യാപകമായി 2000 നോട്ടുകള്‍ കിട്ടുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

ബാങ്ക് ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണോ പണം കൈക്കലാക്കിയതെന്നും അന്വേഷിക്കുന്നുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളും കേരള പൊലീസിന് സഹായവുമായി എത്തിയിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :