E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 01:13 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ മോഷണം ലക്ഷ്യമിട്ട് തമിഴ്സംഘം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെ മോഷണം ലക്ഷ്യമിട്ട് സ്ത്രീകളടങ്ങിയ വന്‍ മോഷണ സംഘം തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തിയതായി പൊലീസ് നിഗമനം. ഇത്തരത്തില്‍ മോഷണം നടത്താനെത്തിയ മൂന്ന് തമിഴ് സ്ത്രീകളെ ആലുവ പൊലീസ് പിടികൂടി. 

നന്ദിനി,മുനീസ്,പ്രിയ. തമിഴ്നാട് സ്വദേശികളാണ് മൂവരും. ആലുവ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. തിരുവൈരാണിക്കുളത്തേക്കുളള ബസില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നായിരുന്നു മൂവരെയും പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ ബാഗില്‍ നിന്ന് ഒട്ടേറെ എടിഎം കാര്‍ഡുകളും പഴ്സുകളും പണവും കണ്ടെടുത്തു. കാര്‍ഡിലൊന്ന് ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ആളുടേതാണെന്ന് തിരിച്ചറിഞ്ഞു. കാര്‍ഡിന്‍റെ ഉടമയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതോടെയാണ് ബസില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന വിവരവും വ്യക്തമായി. തുടര്‍ന്ന് മൂവരെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് തിരുവൈരാണിക്കുളം ക്ഷേത്രോല്‍സവത്തിനിടയില്‍ മോഷണം ലക്ഷ്യമിട്ട് തമിഴ്നാട്ടില്‍ നിന്നെത്തിയ സംഘത്തിലുള്‍പ്പെട്ടവരാണെന്ന കാര്യം വ്യക്തമായത്. 

പിടിയിലായ മൂവരും ഒട്ടേറെ മോഷണ കേസുകളില്‍ പ്രതികളാണെന്നും തെളിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ പ്രിയ ഗര്‍ഭിണിയാണ്.നാലു മാസം പ്രായമുളള കൈക്കുഞ്ഞുമായാണ് സംഘത്തിലെ മറ്റൊരംഗമായ മുനീസ് മോഷണത്തിനിറക്കിയത്. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരുവൈരാണിക്കുളം ക്ഷേത്രപരിസരത്തെ സുരക്ഷ പൊലീസ് കൂടുതല്‍ ശക്തമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :