വാളയാറില്‍ കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ ഇളയച്ഛന്റെ മകന് പൊലീസ് കസ്റ്റഡിയില്‍. ഇയാളാണ് പീഡിപ്പിച്ചതെന്ന് കുട്ടികളുടെ അമ്മ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, വാളയാറില്‍ മരിച്ച കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര് അജിത്കുമാര്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിലും ശാസ്ത്രീയ പരിശോധനയിലും ഇക്കാര്യം തെളിഞ്ഞതായും അന്വേഷണം പുരോഗമിക്കുന്നതായും ഐജി എം.ആര് അജിത്കുമാര്‍ അറിയിച്ചു.
പതിനൊന്ന് വയസ്സുള്ള മൂത്തകുട്ടി ജനുവരി പതിമൂന്നിനും ഒൻപതു വയസുകാരിയായ ഇളയ മകൾ കഴിഞ്ഞ നാലിനുമാണ് മരിച്ചത്. വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മൂത്ത കുട്ടിയുടെ മരണത്തിനു ശേഷം പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്നാണ് ആക്ഷേപം.