തിരുവനന്തപുരം ബാലരാമപുരത്ത് മൊബൈൽ ഫോണും പണവും മോഷ്ടിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. പെരിങ്ങമല സ്വദേശി വിനോദാണ് പിടിയിലായത്. മനോരമ ന്യൂസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളടക്കമുള്ള വാർത്തയാണ് പ്രതിയെ പിടികൂടാൻ സഹായകരമായത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ബാലരാമപുരത്തുള്ള മാർജിൻ ഫ്രീ ഷോപ്പ് കുത്തിതുറന്ന് പണവും മൊബൈൽഫോണം മോഷ്ടിച്ചത്.സിസിടിവി ദൃശ്യങ്ങളടക്കമാണ് കടയുടമ പൊലീസിന് പരാതി നൽകിയത്.മോനരമ ന്യൂസിൽ സംപ്രേഷണം ചെയ്ത സിസിടിവി ദൃശ്യങ്ങളടക്കമുള്ള വാർത്ത ശ്രദ്ധയിൽ പെട്ട കടയുടമയുടെ സുഹൃത്താണ് പ്രതിയെ തിരിച്ചറിഞ്ഞതും പൊലീസിലേൽപ്പിച്ചതും. മോഷണങ്ങൾ തുടർക്കഥയാകുമ്പോഴും സ്ഥലത്ത് പൊലീസ് പട്രോളിങ് ശക്തമല്ലെന്ന പരാതിയും നാട്ടുകാരുടെ ഭാഗത്തുനിന്നും ഉയരുന്നുണ്ട്.