ഡല്‍ഹിയില്‍ സ്വത്തുതര്‍ക്കത്തെതുടര്‍ന്ന് രണ്ടുവയസുള്ള സ്വന്തം മകനെ അമ്മ പടിക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു. ഭര്‍ത്താവിന്റെ മാതാപിതാക്കളുമായുള്ള വഴക്കിനെത്തുടര്‍ന്നാണ് രണ്ടാം നിലയില്‍ നിന്ന് കുഞ്ഞിനെ വലിച്ചെറിഞ്ഞത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് ചികില്‍സയിലാണ്.
ഡല്‍ഹി പ്രഹ്ളാദ്പൂരില്‍ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. സ്വത്തു വിഭജിക്കുന്നതിനെക്കുറിച്ചുള്ള തര്‍ക്കത്തിനിടെയാണ് സോനു ഗുപ്്തയെന്ന 26 കാരി സ്വന്തം മകനെ പടിക്കെട്ടിലേക്ക് വലിച്ചെറിഞ്ഞത്. തര്‍ക്കത്തിനിടെ, ഉറങ്ങിക്കിടക്കുന്ന കുട്ടിയെ ഒന്നാം നിലയിലേക്കുള്ള പടിക്കെട്ടിലേക്ക് വലിച്ചെറിയുന്നതായുള്ള സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറംലോകമറിയുന്നത്. ഭര്‍തൃമാതാപിതാക്കളാണ് കുഞ്ഞിനെ താഴേക്കെറിഞ്ഞതെന്ന് പൊലീസിനോട് പറഞ്ഞ് കുടുക്കുമെന്നും യുവതി പറയുന്നുണ്ട്. തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റ കുഞ്ഞ് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കുഞ്ഞിന്റെ പിതാവിന്റെ പരാതിയില്‍ യുവതിക്കെതിരെ കൊലപാത ശ്രമത്തിനു കേസെടുത്തു.
കുഞ്ഞിനേയും മാതാപിതാക്കളേയും മര്‍ദിക്കുന്നത് പതിവായതോടെയാണ് വീട്ടില്‍ സി.സി.ടി.വി സ്ഥാപിച്ചതെന്ന് ഭര്‍ത്താവ് നിതിന്‍ ഗുപ്ത പൊലീസിനോട് പറഞ്ഞു. യുവതിയേയും ഭര്‍തൃമാതാപിതാക്കളേയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.