കൊല്ലം അഴീക്കൽ ബീച്ചിൽ സുഹൃത്തുക്കളായ യുവതി- യുവാക്കള്‍ക്ക് നേരെ സദാചാര ഗുണ്ടകള്‍ ആക്രമണം നടത്തിയതായി പരാതി. പ്രണയദിനത്തിൽ ബീച്ചിലിരുന്ന ഇരുവരെയും ദ്രോഹോപദ്രവം ഏൽപ്പിച്ചെന്നും ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും ഇരകളായവർ സിറ്റി പൊലീസ് കമ്മിഷ്ണർക്ക് നൽകിയ പരാതിയിൽ പറയുന്നു..
ഫെബ്രുവരി 14ന് കൊല്ലം അഴീക്കലില്‍ ബീച്ച് കാണാന്‍ എത്തിയ യുവതി യുവാക്കൾക്ക് നേരെയാണ് സദാചാര ഗുണ്ടകളുടെ അതിക്രമം ഉണ്ടായത്. പ്രാധമികമായ ആവശ്യങ്ങൾക്കായി ബീച്ചിലെ ആളൊഴിഞ്ഞ ഭാഗത്തേയ്ക്ക് പോയ പെണ്‍കുട്ടിയെ രണ്ട് പേര് ചേർന്ന് ഉപദ്രവിക്കുകയായിരുന്നു. ശബ്ദം കേട്ട ഓടിയെത്തിയ ആണസുഹൃത്തിനെ മർദിക്കുകയും യുവതിയുമായി ചേർത്ത് നിർത്തി വീഡിയോ എടുത്ത് സാമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. കുടുംബത്തേയും കൂട്ടി പെൺകുട്ടിയും ആൺകുട്ടിയും സിറ്റി പൊലീസ് കമ്മീഷ്ണറെ കണ്ടു പരാതി നൽകി
പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത് ഓച്ചിറ എസ്സ്ഐയ്ക്കും സ്പെഷല്‍ ബ്രാഞ്ച് എ.സി.പിക്കുമാണ് അന്വേഷണ ചുമതല.