തിരുവനന്തപുരം പാറശാലയിൽ അറുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.പാറശാല വ്ലാത്താങ്കര സ്വദേശി ക്രിസ്റ്റിനാണ് പൊലീസിന്റെ പിടിയിലായത്. ഇയാൾ നിരവധി മോഷണക്കേസുകളിലെ പ്രതിയാണെന്ന് പാറശാല പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച അർദ്ധരാത്രിയാണ് പാറശാല വ്ലാത്താങ്കര സ്വദേശിനിയായ വയോധികയെ അയൽവാസിയായ ക്രിസ്റ്റിൻ പീഡിപ്പിച്ചത്.സംഭവശേഷം രക്ഷപെട്ട പ്രതി ട്രെയിൻമാർഗം എറണാകുളതെത്തി.തുടർന്ന് ആലുവ റെയിൽവെ സ്റ്റേഷന് സമീപം ഒളിവിൽ കഴിയുകയായിരുന്നു.അതിനിടെ തിരുവനന്തപുരം റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രിസ്റ്റിൻ പിടിയിലായത്.നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘംത്തിനായിരുന്നു അന്വേഷണ ചുമതല.
മോഷണം ഉൾപ്പടെയുള്ള നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ ക്രിസ്റ്റിനെന്ന് പൊലീസ് പറഞ്ഞു.നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.