കോട്ടയം എരുമേലിയിൽ വീട്ടുവേലയ്ക്ക് നിന്ന യുവതിയെ എഴുപതുകാരൻ പീഡിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ എരുമേലി ഒഴക്കനാൽ സ്വദേശി അബ്ബാസിനെ പോലീസ് അറസ്റ്റു ചെയ്തു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. അബ്ബാസിന്റെ മകളുടെ വീട്ടിൽ ജോലിയ്ക്ക് നിന്ന പീരുമേട് സ്വദേശിനിയായ യുവതിയാണ് പീഡനത്തിരയായത്. സംഭവശേഷം മുണ്ടക്കയം അഗതിമന്ദിരത്തിൽ അഭയം തേടിയ യുവതി മന്ദിരം നടത്തിപ്പുകാരോടാണ് ആദ്യം വിവരം പറഞ്ഞത്. ഇവർ ഇക്കാര്യം പൊലീസിൽ അറിയിച്ചു. മണിമല സിഐയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയിൽ യുവതി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. ഇതോടെ അബ്ബാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി എരുമേലിയിൽ ഉൽസവപ്പറമ്പിലെ കച്ചവടം കഴിഞ്ഞ് തിരികെയത്തെയിപ്പോഴാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്. പ്രതി കുറ്റം സമ്മതിച്ചു.