E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 05:30 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പത്തനംതിട്ട കുമ്പളന്താനത്ത് സുഹൃത്തിനെ അതിക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. മകളുടെ കല്യാണത്തിന് സ്വര്‍ണം വാങ്ങിയ കടം തീര്‍ക്കാനാണ് കുമ്പളന്താനം സ്വദേശി ഉണ്ണിക്കൃഷ്ണന്‍ സുഹൃത്തായ തോമസിനെ കൊലപ്പെടുത്തിയത്.‌ കൊലപാതകത്തിനുശേഷം മൂന്നുദിവസം കഴിഞ്ഞാണ് സംഭവം പുറത്തറിഞ്ഞത്. 

കഴിഞ്ഞമാസം പതിനാറിന് വൈകീട്ട് എട്ടരയോടെയാണ് കേസിനാസ്പദമായ സംഭവം. കുമ്പളന്താനത്ത് തോമസ് ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിലെത്തിയ പ്രതി കൈയ്യില്‍ കരുതിയിരുന്ന ഇരുമ്പുവട‌ി വീടിന് പുറത്ത് ഒളിപ്പിച്ചുവച്ചു. സുഹൃത്തെന്ന നിലയില്‍ വീട്ടിലുണ്ടായിരുന്ന സ്വാതന്ത്ര്യം പ്രതി മുതലെടുത്തു. വീട്ടില്‍ കയറി തോമസുമായി സംസാരിച്ചിരുന്നു. തോമസിന്‍റെ കഴുത്തിലുണ്ടായിരുന്ന അഞ്ചുപവനോളം തൂക്കമുള്ള മാല മോഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉണ്ണിക്കൃഷ്ണന്‍ വീട്ടിലെത്തിയത്. സംസാരത്തിനിടെ അടുക്കളയിലേക്കുപോയ തോമസിനെ പിന്നില്‍നിന്ന് സ്റ്റൂള്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തി. നിലത്തുവീണ തോമസ് ശബ്ദമുണ്ടാക്കുമെന്ന് തോന്നിയതോടെ പുറത്ത് ഒളപ്പിച്ചുവച്ചിരുന്ന ഇരുമ്പുവടി എടുത്തുകൊണ്ടുവന്ന് തലയ്ക്കടിച്ച് മരണം ഉറപ്പുവരുത്തി. ആക്രമണത്തില്‍ തോമസിന്‍റെ തലച്ചോറുള്‍പ്പടെ പുറത്തുവന്നു. മാരകമായ ആറ് മുറിവുകളാണ് തോമസിന്‍റെ തലയിലുണ്ടായിരുന്നത്. മാല കൈക്കലാക്കിയ പ്രതി, തോമസിന്‍റെ മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് ഇരുമ്പുവടിയുമായി സംഭവ സ്ഥലത്തുനിന്ന് രക്ഷപെട്ടു. സ്വന്തം വീട്ടിലെത്തിയ പ്രതി മാലയിലുണ്ടായിരുന്ന രക്തം കഴുകിശേഷം പശുത്തൊഴുത്തില്‍ ഒളിപ്പിച്ചുവച്ചു. പിറ്റേന്ന് ബന്ധുവിന്‍റെ സഹായത്തോടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മാല പണയംവച്ചു. മൂന്നുദിവസം കഴിഞ്ഞ് പത്തൊന്‍പതാം തീയതിയാണ് അഴുകിയ നിലയില്‍ തോമസിന്‍റെ മൃതദേഹം വീടിനുള്ളില്‍ ബന്ധുക്കള്‍ കണ്ടത്. 

  മകളുടെ കല്യാണത്തിന് തവണ വ്യവസ്ഥയില്‍ ഉണ്ണിക്കൃഷ്ണന്‍ സ്വര്‍ണം വാങ്ങിയിരുന്നു. ഇതിന്‍റെ ബാക്കിയുണ്ടായിരുന്ന 26000 രൂപ കണ്ടെത്തുന്നതിനായിരുന്നു കൊലപാതകം. തോമസിന്‍റെ വീട്ടില്‍ പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാരും തടിച്ചുകൂടി. തോമസിന്‍റെ അനുജന്‍റെ മകന്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പെരുമ്പെട്ടി പൊലീസ് അന്വേഷണം ആരംഭിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :