വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനിയെ ഡല്‍ഹിയില്‍ നിന്ന് മലപ്പുറം പൊലീസ് പിടികൂടി. മലപ്പുറം സ്വദേശി കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്
നൈജീരിയക്കാരനാ ഡാനിയലാണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിയായ യുവാവിനെ ഫേസ് ബുക്കിലൂടെ പരിചയപ്പെട്ടു. പിന്നെ വാട്സ് ആപ്പിലെത്തി. അടുത്ത ദിവസം ഇന്ത്യയില്‍ എത്തുന്നുണ്ടെന്നും സഹായികക്കണമെന്നും ആവശ്യപ്പെട്ടു. പിന്നീട് ഡല്‍ഹി കസ്റ്റംസില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി യുവാവിനെ വിളിച്ചു. പരാതിക്കാരനെ കാണാനായി വന്ന ബ്രീട്ടീഷ് പൈരനെ കസ്റ്റഡിയിലെടുത്തെന്നും.
അയാളുടെ കയ്യില്‍ സ്വര്‍ണവും പണവുമുണ്ടെന്നും ഇതിന് സെസെക്യൂരിറ്റി തുക അടയ്ക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. പണം ട്രാന്‍സ്ഫര്‍ ചെയ്ത് കൊടുത്ത യുവാവ് പിന്നീടാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. വന്‍ ലോട്ടറിയടിച്ചു, പൈതൃക സ്വത്ത് നല്‍കാം തുടങ്ങിയ പലവിധ തട്ടിപ്പുകളിലൂടെയാണ് പണം തട്ടുന്നത്.