E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 10:50 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഇരിട്ടി പീഡനം; മദ്രസ അധ്യാപകനെ കോടതി റിമാന്‍ഡ് ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ ഇരിട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനെ കോടതി റിമാന്‍ഡ് ചെയ്തു. വയനാട് തരുവണ സ്വദേശി മുഹമ്മദ് റാഫിയെ ആണ് മുഴക്കുന്ന് പൊലീസ് രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റു ചെയ്തത്. 

മുഴക്കുന്ന് മദ്രസയിലെ പ്രായപൂര്‍ത്തിയാകാത്ത നാലുപെണ്‍കുട്ടികളെ അധ്യാപകനായ മുഹമ്മദ് റാഫി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതി മുഴക്കുന്ന് പൊലീസിന് കൈമാറുകയായിരുന്നു. ചൈല്‍ഡ് ലൈനിന്‍റെ അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടതോടെയാണ് പൊലീസിന് പരാതി കൈമാറിയത്. രക്ഷിതാക്കളുടെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് പെണ്‍കുട്ടികളുടേയും അമ്മമാരുടേയും മൊഴി രേഖപ്പെടുത്തി.

മദ്രസയില്‍ വെച്ച് അധ്യാപകനായ മുഹമ്മദ് റാഫി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയതോടെ വയനാട് തരുവണ സ്വദേശിയായ മുഹമ്മദ് റാഫിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.കഴിഞ്ഞ മാസമാണ് വയനാട് സ്വദേശിയായ മുഹമ്മദ് റാഫി അധ്യാപകനായി മദ്രസയിലെത്തിയത്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.പോക്സോനിയമ പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്രസയിലെ മറ്റുകുട്ടികളില്‍ നിന്നും പൊലീസ് രഹസ്യമായി മൊഴിയെടുക്കും.പെണ്‍കുട്ടികളെ അടുത്തദിവസം വൈദ്യപരിശോധനക്ക് വിധേയമാക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :