തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ പണം കടം നല്‍കാത്തതിന് യുവാവിനെ വെട്ടിക്കൊന്ന 42 കാരന് ജീവപര്യന്തം തടവും പിഴയും. ഡിണ്ടിഗല്‍ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയെ മധുര സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റി.
2016 ഏപ്രില്‍ 23നാണ് സംഭവം. 42 കാരനായ അണ്ണാക്കൊട്ടിതേവര് അയല്‍വാസിയായ യുവാവിനോട് പണം കടം ചോദിച്ചിരുന്നു. ആദ്യം പണം നല്‍കാമെന്ന് പറഞ്ഞ യുവാവ് പിന്നീട് പണം നല്‍കാനാകില്ലെന്ന് അറിയിച്ചു. ഇതിനെതുടര്‍ന്നുണ്ടായ പ്രകോപനത്തില്‍ അണ്ണാക്കൊട്ടിതേവര് യുവാവിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. തുടര്‍ന്ന് പിടിയിലായ അണ്ണാക്കൊട്ടിതേവരെ റിമാന്‍ഡ് ചെയ്ത് ഡിണ്ടിഗല്‍ സബ്ജയിലിലേയ്ക്ക് മാറ്റി. ഒന്‍പത് മാസത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് ഡിണ്ടിഗല്‍ അതിവേഗ കോടതി പ്രതിയെ ജീവപര്യന്തം ശിക്ഷിച്ചത്. ജീവപര്യന്തത്തിനൊപ്പം അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണം. ഈ തുക കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.