പത്തനംതിട്ടയില്‍ നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണ് മൂന്നുദിവസം പ്രായമായ ആണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. നഴ്സ് എന്ന വ്യാജേന എത്തിയ യുവതിയാണ് കുട്ടിയെ കൊണ്ടുപോയത്.
രാവിലെ പത്തരയോടെയായിരുന്ന സംഭവം. റാന്നിയിലെ സജി-അനിത ദമ്പതികളുടെ കുഞ്ഞിനെയാണ് കുത്തിവയ്ക്കാനെന്ന വ്യാജേന യുവതി കൊണ്ടുപോയത്. ബന്ധുക്കള്‍ യുവതിക്കൊപ്പം പോകാന്‍ ശ്രമിച്ചെങ്കിലും ഉടന്‍ ഡോക്ടറെ കാണിച്ചശേഷം തിരിച്ചെത്തിക്കാമെന്ന് പറഞ്ഞ് അവരെ വിശ്വസിപ്പിച്ചു. ഒരുമണിക്കൂര്‍ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരിച്ചെത്തിക്കാതായപ്പോള് സജി സജി ആശുപത്രി അധികൃതരോട് പരാതിപ്പെടുകയായിരുന്നു.
ആശുപത്രിയില്‍ മുഴുവന്‍ തിരഞ്ഞെങ്കിലും യുവതിയെയോ കുഞ്ഞിനെയോ കണ്ടെത്താനായില്ല. തുടര്‍ന്ന് ആറന്മുള പൊലീസില്‍ വിവരമറിയിച്ചു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കുഞ്ഞിനെ യുവതി തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായത്.