E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 08:31 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

അധ്യാപകൻ അപമര്യാദയായി പെരുമാറിയതില്‍ അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ ഉത്തരവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗണിതശാസ്ത്ര മേധാവി വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയതില്‍ വിശദമായ അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ ഉത്തരവ്. വകുപ്പ് മേധാവി ഡോ.ടി.വി. രാമകൃഷ്ണനെതിരെയാണ് മൂന്നുവിദ്യാര്‍ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. 

ഗണിത ശാസ്ത്ര സെമിനാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്നു പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ച് വകുപ്പ് മേധാവി ശാരീരികവും മാനസീകവുമായി പീഡിപ്പിച്ചുവെന്നായിരുന്നു പെണ്‍കുട്ടികളുടെ പരാതി. കഴിഞ്ഞ ഡിസംബര്‍ 28 നാണ് പരാതിക്ക് ആസ്പദമായ സംഭവം. മൂന്നു ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനികളും സംയുക്തമായാണ് പരാതി നല്‍കിയത്. ഒാരോരുത്തരേയും മുറിയിലേക്ക് വിളിപ്പിച്ചാണ് അപമാനിച്ചതെന്നും പരാതിയിലുണ്ട്. പേരുവെക്കാതെ നല്‍കിയ പരാതി സര്‍വകലാശാല ഗൗരവത്തിലെടുക്കാതിരുന്നതോടെയാണ് വിദ്യാര്‍ഥിനികള്‍ ഗവര്‍ണര്‍ക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കി. വിദ്യാഭ്യാസമന്ത്രിയുടെ ഒാഫീസിന്‍റെ നിര്‍ദേശപ്രകാരം റജിസ്ട്രാര്‍ രണ്ടംഗ അധ്യാപകകമ്മിറ്റിയെ കൊണ്ട് പരാതിയില്‍ അന്വേഷണം നടത്തിയിരുന്നു. 

ആരോപണവിധേയനായ അധ്യാപകനെ മാറ്റിനിര്‍ത്തി വിശദമായ അന്വേഷണം നടത്തണമെന്ന് കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകൂടി പരിഗണിച്ച ശേഷമാണ് എത്രയും വേഗം അന്വേഷണം നടത്താന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഉത്തരവിട്ടത്. നരവംശ ശാസ്ത്രത്തിലേയും ചരിത്ര വിഭാഗത്തിലേയും രണ്ട് അധ്യാപികമാരാണ് പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഗവര്‍ണറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ അധ്യാപകനെ മാറ്റിനിര്‍ത്തി അന്വേഷണം നടത്താന്‍ സര്‍വകലാശാല അധികൃതര്‍ നടപടി തുടങ്ങി. അതേസമയം അടിസ്ഥാനരഹിതമായ ആരോപണമാണ് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നതെന്നും ബാഹ്യഇടപെടലാണ് ഇതിനുപിന്നിലെന്നുമാണ് വകുപ്പ് മേധാവിയുടെ വിശദീകരണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :