കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണം ഒഴുകുന്നു. നാലരകിലോ സ്വർണമാണ് മസ്കറ്റിൽനിന്ന് വന്ന വിമാനത്തിൽനിന്ന് കസ്റ്റംസ് വിഭാഗം ഇന്ന് പുലർച്ചെ പിടികൂടിയത്. കഴിഞ്ഞ ജനുവരിയിലും സമാനമായ രീതിയിൽ സ്വർണം കടത്തിയിരുന്നു.
ഒരേ വിമാനത്തിൽ തന്നെ രണ്ട് യാത്രക്കാരിൽനിന്നായി നാലരകിലോയുടെ സ്വർണക്കട്ടികളായാണ് പിടിച്ചെടുത്തത്. ഒന്നരക്കോടിയിലധികം വില വരും. കോഴിക്കോട് താമരശേരി, കാസർകോട് സ്വദേശികളാണ് പിടിയിലായത്..മോട്ടോറിന്റെയും വാട്ടർ പ്രഷറിന്റെയും കോയിലിനുളളിൽ ഉരുക്കിയാണ് സ്വർണം ഒളിപ്പിക്കുന്നത്.തിരിച്ചറിയാതിരിക്കാൻ കള്ളക്കടത്തുകാർ പുതിയ രീതികളാണ് അടുത്തകാലത്തായി പരീക്ഷിക്കുന്നത്. ഇതിനായി പ്രത്യേകം പരിശീലനം നൽകുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. അടുത്തകാലത്ത് പിടികൂടിയതിൽ ഏറ്റവും വലിയതാണ് ഇന്നത്തേത്.