ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ അതിക്രൂരമായി മാനഭംഗപ്പെടുത്തി. കാറില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ലിഫ്റ്റ് ചോദിച്ച് കയറിയ അജഞാതസംഘം മൃഗീയമായി പീഡിപ്പിച്ചശേഷം പാര്ക്കിലുപേക്ഷിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പ്രതികള്‍ക്കായി തിരച്ചില്‍ ഉൗര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
നിര്‍ഭയയുടെ ദുരന്തുമണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെങ്കിലും രാജ്യതലസ്ഥാനം സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷതമല്ലാത്ത ഇടമായി തുടരുന്നു. സ്ത്രീ സുരക്ഷയായി ഏര്‍പ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങള്‍ തീര്‍ത്തും വിഫലമാണെന്ന് തെളിയിക്കുന്നതായിരുന്നു ഡല്‍ഹിയിെല അതിസന്പന്നരുടെ പ്രദേശമായ ഹോസ്്ഖാസില് ഇന്നലെ രാത്രി യുവതിക്ക് നേരെയുണ്ടായ കൂട്ടമാനഭംഗം. രാത്രി ജോലി കഴിഞ്ഞ് സ്വന്തം കാറില്‍ വീട്ടിലേക്ക് പോകവെയാണ് യുവതി പീഡനത്തിനിരയായത്. വഴിയില്‍ അവശനിലയില്‍ കണ്ട യുവാവ് ലിഫ്റ്റിനായി കൈ നീട്ടി. എഴുനേറ്റ് നില്ക്കാന്പോലും കഴിയാത്തയാളെസഹായിക്കാനായി യുവതി കാര്‍ റോഡരുകില്‍ നിര്‍ത്തി. തന്റെ വണ്ടി ഹോസ്ഖാസ് പാര്ക്കിന് സമീപം കേടായെന്നും തന്നെ അവിടെ എത്തിക്കാമോയെന്നും യുവതിയോട് അയാള്‍ അഭ്യര്‍ത്ഥിച്ചു.
പാര്‍ക്കിന്റെ ആള്‍ത്തിരക്കൊഴിഞ്ഞ ഭാഗത്ത് കാര്‍ എത്തിയപ്പോള്‍ അവിടെ കാത്തിരിപ്പുണ്ടായിരുന്ന മൂന്നുപേര്‍ കാറില്‍ കയറി. ഇവരും സഹായം ചോദിച്ച് കാറില്‍ കയറി ആളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലമായി പാര്ക്കിനുള്ളിലെത്തിച്ചു. പെണ്‍കുട്ടിയുടെ കരച്ചില് പുറത്ത് കേള്‍ക്കാതിരിക്കാനായി വായില്‍ തുണി തിരുകിവെച്ചായിരുന്നു പീഡനം. ബോധം നഷ്ടപ്പെട്ട പെണ്‍കുട്ടിയെ പാര്ക്കിലുപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടെന്നും പൊലീസ് അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ യുവതിയെ രാവിലെയാണ് നാട്ടുകാര്‍ കണ്ടതും ആശുപത്രിയിലെത്തിച്ചതും. ഹോസ്ഖാസ് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചതായി പോലീസ് വ്യക്തമാക്കി.