E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 12:20 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

നടിയെ ആക്രമിച്ച കേസില്‍ നാലുപ്രതികളെക്കൂടി കസ്റ്റഡിയില്‍ വിട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ പിടിയിലായ നാലു പ്രതികളെകൂടി കോടതി പൊലീസ് കസ്റ്റഡിയില്‍വിട്ടു. പ്രധാന പ്രതി പള്‍സര്‍ സുനിയെ വാഗമണ്ണിലും കോലഞ്ചേരിയിലും എത്തിച്ച് തെളിവെടുത്തു. 

മണികണ്ഠന്‍, വടിവാള്‍ സലീം, മാര്‍ട്ടിന്‍, പ്രദീപ് എന്നിവരെയാണ് ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അടുത്തമാസം മൂന്നാം തിയതിവരെ പൊലീസ് കസ്റ്റഡിയില്‍വിട്ടത്. ഇവരെ ആലുവ പൊലീസ് ക്ലബിലെത്തിച്ച് മുഖ്യ പ്രതികളായ പള്‍സര്‍ സുനിക്കും വിജീഷിനുമൊപ്പം ചോദ്യംചെയ്യല്‍ തുടങ്ങി. ഇവരുടെ മൊഴികളുടെ വൈരുദ്ധ്യം കണ്ടെത്താനാകും പൊലീസിന്‍റെ ശ്രമം. അതേസമയം സംഭവത്തെക്കുറിച്ച് അറിയില്ലെന്നും സുനി കുടുക്കിയതെന്നുമാണ് നാലുപ്രതികളും കോടതിയില്‍ പറഞ്ഞത്. കേസിലെ മുഖ്യപ്രതി പൾസർസുനിലിനെ കോലഞ്ചേരിയലെത്തിച്ച് തെളിവെടുത്തു. പൊലീസ് അറസ്റ്റിലാകുന്നതിന് തലേന്നാൾ സുനിലും വിജേഷും തങ്ങിയത് കോലഞ്ചേരിയിൽ നിർമാണത്തിലിരുന്ന ഒരു കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു.

വാഗമണിൽ തെളിവടുപ്പിനായി കൊണ്ടുപോയശേഷം മടങ്ങുന്നവഴിയാണ് കോലഞ്ചേരിയിലും അന്വേഷണസംഘം സുനിലുമായെത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞതെല്ലാം ഇത്തരത്തിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലാണെന്ന് സുനിൽ പൊലീസിന് മൊഴി നൽകിയിരുന്നു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ കണ്ടെത്താനാവാത്തതാണ് പൊലീസിന്റെ വെല്ലുവിളി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :