വില്ലുപുരത്ത് 32 കാരിയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ നാല് പേര് അറസ്റ്റില്‍. മലയാളിയായ വില്ലുപുരം പൊലിസ് സൂപ്രണ്ട് നരേന്ദ്രന് നായരും സംഘവുമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
രണ്ടാഴ്ച്ച മുന്‍പാണ് വില്ലുപുരത്ത് 32കാരിയായ രചനയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത് എന്ന് പൊലിസ് നേരത്തെ ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് മലയാളിയായ വില്ലുപുരം പൊലിസ് സൂപ്രണ്ട് നരേന്ദ്രന് നായരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ ഗോവിന്ദരാജ്, രാജ് കുമാര്‍ , റഹ്മാന് , സയ്യിദ് മുഹമ്മത് എന്നിവര്‍ പിടിയിലായത്.
പ്രതികള്‍ കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട സ്ത്രീയുടെ ശരീരത്തില്‍ അണിഞ്ഞിരുന്ന ആഭരണങ്ങളും ഇവരില്‍ നിന്ന് കണ്ടെടുത്തു. ഒരു മാസം മുമ്പ് ഡിണ്ടിഗലില്‍ കൊല്ലപ്പെട്ട നിര്‍മല്‍ കുമാര്‍ എന്ന യുവാവിന്റെ കൊലപാതകത്തിന് പിന്നിലും ഇവര്‍ തന്നെയാണെന്നാണ് പൊലിസിന്റെ സംശയം.