കണ്ണൂര്‍ കൊട്ടിയൂരില്‍ കാട്ടുമൃഗത്തെ വേട്ടയാടിയ കേസില്‍ നാലുപേരെ വനംവകുപ്പ് അറസ്റ്റുചെയ്തു. കഴിഞ്ഞ വര്‍ഷം രാമച്ചിയില്‍ നിന്ന് മലാനെ വേട്ടയാടി പിടിച്ച കേസിലാണ് ശാന്തിഗിരി സ്വദേശികളായ പ്രതികള്‍ അറസ്റ്റിലായത്. ഒരാളില്‍ നിന്ന് കള്ളത്തോക്കും പിടിച്ചെടുത്തു.
കേളകം ശാന്തിഗിരി സ്വദേശികളായ ആന്റണി, ബേബി, മൈക്കിള്‍ ,മൈക്കിളിന്റെ മരുമകന് നെല്ലിയോട് സ്വദേശി മാനുവല്‍ എന്നിവരെയാണ് അഞ്ചുമാസത്തിന് ശേഷം വനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ബേബിയുടെ കയ്യില്‍ നിന്നാണ് കള്ളത്തോക്ക് പിടിച്ചെടുത്തത്. കൂട്ടുപ്രതിയായ സജി പുതുപ്പറമ്പില്‍ ഒളിവിലാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29 ന് മലാനെ വേട്ടയാടിയെന്നും മാംസം പലയിടത്തേക്കായി കടത്തിയെന്നുമാണ് കേസ്. വേട്ടക്കുപയോഗിച്ച തോക്ക് സമീപപ്രദേശത്തെ പാറയിടുക്കില്‍ നിന്ന് കണ്ടെടുത്തിരുന്നു.ആന്റണിയുടെ വീടിനുസമീപത്തുനിന്ന് ബേബിയുടെ തോക്ക് ഉപയോഗിച്ച് മലാനെ വേട്ടയാടി ബാക്കിയുള്ളവരും ചേര്‍ന്ന് മാംസം കടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മലാന്റെ ഇറച്ചി കടത്താല്‍ ഉപയോഗിച്ച ഒാട്ടോറിക്ഷയും കസ്റ്റഡിയിെലടുത്തിരുന്നു. കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.