മലപ്പുറം കോട്ടക്കലിൽ 13 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛൻ അറസ്റ്റിൽ. മകളെ പലവട്ടം ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന അമ്മയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
കോട്ടക്കൽ ടൗണിലെ വാടകവീട്ടിൽ കുടുംബത്തോടൊപ്പം കഴിയുന്ന അൻപത്തിനാലുകാരനാണ് മകളെ പീഡനത്തിന് ഇരയാക്കിയത്. എട്ടാംക്ലാസുകാരിയായെ പെൺകുട്ടിയെ അച്ഛൻ മുൻപും ഉപദ്രവിച്ചിട്ടുണ്ട്. ഇനി ആവർത്തിച്ചാൽ പൊലീസിൽ പരാതി നൽകുമെന്ന് അന്ന് അമ്മ മുന്നറിയിപ്പ് നൽകിയിരുന്നു. കൂലിപ്പണിക്കാരനായ പ്രതി കഞ്ചാവിന് അടിമയാണ്. അമ്മ പുറത്തു പോയ സമയത്തായിരുന്നു പീഡനം.
തിരുവനന്തപുരം സ്വദേശിയായ പ്രതിക്ക് ആദ്യ ഭാര്യയിൽ മൂന്നു മക്കളുണ്ട്. കഴിഞ്ഞ 15 വർഷമായി രണ്ടാം ഭാര്യക്കൊപ്പം കോട്ടക്കലിലാണ് താമസം. പ്രതിയെ മലപ്പുറം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.