E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:54 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മെഡിക്കല്‍ കോളജിലെ കുട്ടികളുടെ വാര്‍ഡില്‍ വ്യാജഡോക്ടര്‍ പിടിയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

stethoscope
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാജ ഡോക്ടറെ പിടികൂടി. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി വിപിനെയാണ് അമ്പലപ്പുഴ പോലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി അറസ്റ്റു ചെയ്തത്. 

ഡോക്ടറുടെ കോട്ട് ധരിച്ച് ഒമ്പതാംവാര്‍ഡിലായിരുന്നു വിപിന്‍ എത്തിയിരുന്നത്. ഡോക്ടറാണെന്നും കേസ് ഷീറ്റ് കാണണമെന്നും രോഗിയോട് ആവശ്യപ്പെട്ടു. രോഗി കേസ് ഷീറ്റ് നല്‍കുകയും ഇയാള്‍ ഇതിലെന്തോ കുത്തിക്കുറിക്കുകയും ചെയ്തു. പിന്നീട് ഡ്യൂട്ടി ഡോക്ടറെത്തി രോഗിയെ പരിശോധിക്കുമ്പോഴാണ് കേസ് ഷീറ്റില്‍ എഴുതിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. രോഗിയോട് വിവരം ചോദിച്ചപ്പോള്‍ നേരത്തെ മറ്റൊരു ഡോക്ടര്‍ വന്ന് എഴുതിയതാണെന്നായിരുന്നു മറുപടി. വിവരം ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി എയിഡ് പോസ്റ്റിലെ പൊലീസിനെ അറിയിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മറ്റൊരു വാര്‍ഡില്‍ നിന്ന് വിപിനെ കണ്ടെത്തി. ചോദ്യം ചെയ്തതോടെ രോഗികളെ ഉപേക്ഷിച്ച് ഡോക്ടര്‍ വേഷധാരി ഓട്ടമായി. ഗൈനക് വാര്‍ഡില്‍ ഓടിക്കയറിയ വിപിന്‍ ഇവിടുത്തെ സാധനങ്ങള്‍ തട്ടിമറിച്ചിട്ടു. പിന്നാലെയെത്തിയ പൊലീസ് വ്യാജനെ കീഴ്പ്പെടുത്തി. മോഷണമാണ് പ്രതിയുടെ ഉദ്ദേശമെന്നാണ് പൊലീസിന്‍റെ സംശയം. ഒമ്പതാം വാര്‍ഡിലെ രോഗിയെ കൂടാതെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നിരവധി രോഗികളുടെ അടുത്ത് ഡോക്ടറെന്ന വ്യാജേന ഇയാള്‍ പോയിരുന്നതായി അന്വേഷണത്തില്‍ മനസിലായി.അമ്പലപ്പുഴ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വൈകീട്ട് അഞ്ചുമണിയോടെ വിപിനെ അറസ്റ്റ് ചെയ്തു. മറ്റെവിടെയെങ്കിലും ഇയാള്‍ക്കെതിരെ സമാനമായ കേസുകളുണ്ടോയെന്നും പാലീസ് പരിശോധിക്കുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :