ആലപ്പുഴ ഹരിപ്പാട്ട് ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് വെട്ടേറ്റു മരിച്ചു. കരുവാറ്റ ഊട്ടുപറമ്പ് സ്വദേശി ജിഷ്ണു ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് വെട്ടേറ്റു. ക്വട്ടേഷന്‍ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും രാഷ്ട്രീയ വൈരാഗ്യമല്ലെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു.
രാവിലെ 11 മണിയോടെ ബൈക്കിലെത്തിയ എട്ടംഗ സംഘം ജിഷ്ണുവിനെയും സുഹൃത്ത് സ്വരാജിനെയും വെട്ടുകയായിരുന്നു. രക്ഷപെടാൻ ശ്രമിച്ചെങ്കിലും ജിഷ്ണുവിനെ തൊട്ടടുത്ത വീട്ടുമുറ്റത്തിട്ട് വെട്ടി കൊലപ്പെടുത്തി.കൈക്ക് വെട്ടേറ്റ് രക്ഷപെട്ട സ്വരാജിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സംഭവം നടന്നയുടന്‍ ആളുകള്‍ ഓടിക്കൂടിയെങ്കിലും, ഭീകരാന്തരീക്ഷം അക്രമിസംഘം സൃഷ്ടിച്ചതുമൂലം വെട്ടേറ്റ ജിഷ്ണുവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ വൈകി. ഗുരുതരമായി പരുക്കേറ്റ ജിഷ്ണുവിനെ പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നാളെ പ്രതിഷേധ ദിനമായി ആചരിക്കും.