E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:30 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഷാര്‍ജയില്‍ 85 കോടി രൂപയുടെ വന്‍ ലഹരിമരുന്നു വേട്ട

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഷാര്‍ജയില്‍ 85 കോടി രൂപയുടെ വന്‍ ലഹരിമരുന്നു വേട്ട. രണ്ട് വ്യത്യസ്ത സംഘങ്ങളില്‍ നിന്നാണ് ഹഷീഷും കാപ്റ്റഗോണ്‍ ഗുളികകളും അടങ്ങുന്ന ലഹരിമരുന്ന് പിടികൂടിയത്. ഷാര്‍ജ പൊലീസിനു ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വന്‍ ലഹരിമരുന്നു സംഘങ്ങള്‍ കുടുങ്ങിയത്. ഓപ്പറേഷന്‍ ഡാര്‍ക്നെസ് ഗ്യാങ് എന്ന പേരില്‍ നടത്തിയ ആദ്യ ദൗത്യത്തില്‍ മുന്നൂറു കിലോ ഹഷീഷാണ് പിടികൂടിയത്. വലിയ ട്രക്കുകളുടെ സ്പെയര്‍ പാര്‍ട്സ്ുകള്‍ക്കിടയില്‍ നിര്‍മിച്ച പ്രത്യേക അറകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹഷീഷ് സൂക്ഷിച്ചിരുന്നത്. 

വ്യവസായ മേഖലയിലെ ഒരു വെയര്‍ ഹൗസിലാണ് ട്രക്കുകളില്‍ ലഹരിമരുന്ന് നിറച്ചിരുന്നത്. രാജ്യത്തിന് അകത്തും പുറത്തും വിതരണം ചെയ്യുന്നതിന് ലക്ഷ്യമിട്ടാണ് ട്രക്കുകളില്‍ ഹഷീഷ് കടത്തിയിരുന്നത്. സാധാരണ പരിശോധനകളില്‍ കണ്ടു പിടിക്കാനാകാത്ത തരത്തിലാണ് ട്രക്കിന്‍റെ സ്പെയര്‍ പാര്‍ട്സിനുള്ളില്‍ ഇവ സൂക്ഷിച്ചിരുന്നത്. ലഹരിമരുന്നു ഇടപാടിന് ചുക്കാന്‍ പിടിച്ചിരുന്ന ഒരു പാക്കിസ്ഥാന്‍ സ്വദേശിയെയും ഈ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് രാജ്യത്തിന് പുറത്തു നിന്നു സഹായം ലഭിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. 

രാജ്യാന്തരവിപണിയില്‍ മൂന്നരകോടിയിലധികം രൂപ വിലവരുന്ന ഹഷീഷാണ് പിടികൂടിയത്. ഓപ്പറേഷന്‍ സ്യൂട്ട് കേസ് ഓഫ് ഡെത്ത് എന്ന പേരില്‍ നടത്തിയ രണ്ടാമത്തെ പരിശോധനയില്‍ പന്ത്രണ്ടരലക്ഷത്തിലധികം കാപ്റ്റഗോണ്‍ ഗുളികകളാണ് പിടിച്ചെടുത്തത്. ഉയര്‍ന്ന തോതില്‍ ലഹരി നല്‍കുന്ന ചെറുഗുളികകളാണ് കാപ്റ്റഗോണ്‍ ഗുളികകള്‍. നഗരത്തിലെ ഒരു അപ്പാര്‍ട്മെന്‍റില്‍ ബാഗുകളിലാക്കി സൂക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. രാജ്യാന്തര വിപണിയില്‍ എണ്‍പത്തിരണ്ട് കോടി രൂപയോളം വില വരുന്ന ഗുളികകളാണ് പിടിച്ചെടുത്തത്. 

രണ്ട് അറബ് പൗരന്‍മാരെയും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തിന് പുറത്തുനിന്നാണ് ഗുളികകള്‍ വിതരണത്തിനായി ഷാര്‍ജയില്‍ എത്തിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. രണ്ടു കേസുകളിലെയും പ്രതികള്‍ക്ക് രാജ്യാന്തര ബന്ധമുള്ളതിനാല്‍ തുടരന്വേഷണത്തിന് ഇന്‍റര്‍പോളിന്‍റെ സഹായം തേടിയിട്ടുണ്ട്. പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച രഹസ്യവിവരങ്ങളുടെയും തുന്പുകളുടെയും അടിസ്ഥാനത്തിലാണ് ഈ സംഘങ്ങളെ തകര്‍ക്കാന്‍ സാധിച്ചതെന്ന് ഷാര്‍ജ പൊലീസ് വ്യക്തമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :