കണ്ണൂര്‍ ചിറ്റാരിപ്പറമ്പില്‍ എഴുപതുകാരിയെ മകളും മരുമകനും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ ചിറ്റാരിപ്പറമ്പ് ചുണ്ടയിലെ തിരുവോത്ത് മാധു കൂത്തുപറമ്പ് ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മാധുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കണ്ണൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യും.
മാധുവിനൊപ്പം താമസിക്കുന്ന മകള്‍ പുഷ്പയും ഇവരുടെ ഭര്‍ത്താവ് കോഴിക്കോട് സ്വദേശി വേണുവും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി.മാധുവിന്റെ പേരിലുള്ള വീടും സ്ഥലവും മകള്‍ക്ക് എഴുതിനല്കണമെന്നാവശ്യപ്പെട്ടാണ് മര്‍ദനമെന്ന് മാധു പറഞ്ഞു. വടി ഉപയോഗിച്ച് മര്‍ദിക്കുകയും കഴുത്ത് ഞരിക്കുകയും തലക്ക് ചവിട്ടുകയും ചെയ്തതായി മാധുപൊലീസിനോടു പറഞ്ഞു. കയ്യില്‍ അടിയേറ്റതിന്റെ പാടുകളുണ്ട്.കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലെത്തിയ മാധുവിനെ പൊലീസാണ് കൂത്തുപറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കണ്ണവം പൊലീസ് മാധുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് റജിസ്റ്റര്‍ ചെയ്യും. ഇതിനുമുമ്പും മകളും മരുമകനും ചേര്‍ന്ന് മാധുവിനെ മര്‍ദിച്ചതായും ഇവര്‍ പറയുന്നു. മര്‍ദനത്തെ തുടര്‍ന്ന് മാധു കണ്ണവം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഒത്തുതീര്‍ക്കുകയായിരുന്നു.