കോട്ടയം ചിങ്ങവനത്ത് പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ പൊതുനിരത്തില്‍ വച്ച് ഉപദ്രവിച്ച സംഭവത്തില്‍ മൂന്നാംപ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ രണ്ടുപേര്‍ ഇന്നലെ പിടിയിലായിരുന്നു. മൂന്നാംപ്രതി ഒളിവിലാണെന്നാണ് സൂചന.
കീഴൂക്കുന്ന് സ്വദേശി അഭിനേഷ്, പുതുപ്പള്ളി സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെയാണ് പൊലീസ് തിരയുന്നത്. അഭിനേഷ് മുന്‍പ് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. പെണ്‍കുട്ടി താല്പര്യം ഇല്ലെന്ന് അറിയിച്ചിട്ടും വീണ്ടും ശല്യം തുടരുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് നാലു മണിക്കാണ് കേസിനാസ്പദമായ സംഭവം. കോളജില്‍ നിന്ന് സ്കൂട്ടറില്‍ വീട്ടിലേയ്ക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി.
തുടര്‍ന്ന് അഭിനേഷിനൊപ്പം ബൈക്കില്‍ കയറണമെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി വഴങ്ങിയില്ല. ഇതോടെ പെണ്‍കുട്ടിയുടെ സ്കൂട്ടറിന്റെ താക്കോല്‍ അഭിനേഷ് പിടിച്ചുവാങ്ങി. തുടര്‍ന്ന് സ്കൂട്ടറില്‍ കയറിയ അഭിനേഷ് പെണ്‍കുട്ടിയോട് പിന്നിലിരിക്കാന്‍ ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ പെണ്‍കുട്ടിയുടെ കൈയ്യില്പിടിച്ച് വലിച്ച് കയറ്റാന്നോക്കി. ഇതോടെ ബഹളം കേട്ട് നാട്ടുകാര്‍ ഇടപെടുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പം ചിങ്ങവനം പൊലീസില്‍ പരാതിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലായത്.