ചേര്‍ത്തലയില്‍ ഹോട്ടലിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ മോഷ്ടിക്കാന്‍ ശ്രമം. കാറിന്റെ ചില്ല് തകര്‍ത്ത് ഉള്ളില്‍ കയറാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. സ്ഥലത്തേക്ക് മറ്റൊരു വാഹനമെത്തിയതോടെ മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് രക്ഷപെട്ടു
സ്ഥലം ദേശായപാതയില്‍ ചേര്‍ത്തല പൊലീസ് സ്റ്റേഷന് തൊട്ടപ്പുറത്ത്. ഹോട്ടലിന്റെ മുന്നില്‍ ഒരു കാര്‍ വന്നു നിന്നു. പിന്നാലെയാണ് കടയുടെ മുന്നില്‍ കിടക്കുന്ന വാഹനത്തിന്റെയരുകിലേക്ക് ഇയാള്‍ എത്തുന്നത്. കൈയ്യിലൊരു കുപ്പിയുമായി വന്ന് ആദ്യം പരിസരം വീക്ഷിച്ചു. അഥവാ ആരെങ്കിലും വന്നാലും വെള്ളം തേടിവന്നതാണെന്ന് ധരിപ്പിക്കുന്നതിനാകാം മിനറല്‍വാട്ടര്‍ കുപ്പി കരുതിയത്. കടയുടെ പരിസരത്ത് ചുറ്റി നടന്നശേഷം മിനിട്ടുകള്‍ക്കുള്ളില്‍ മോഷ്ടാവ് വീണ്ടും കാറിനരുകില്‍. പിന്നെ കാര്യങ്ങള്‍ സിംപിള്‍
കാറിന്റെ ചില്ല് അനായാസം തകര്‍ത്തെങ്കിലും മറ്റൊരു വണ്ടി വന്നതിനാല്‍ മോഷ്ടാവ് സ്ഥലംവിട്ടു.
ചേര്‍ത്തല പൊലീസ് കടയിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. മോഷ്ടാവ് കാറില്‍ എത്തിയതിനാല്‍ സംഘത്തില്‍ ഒന്നിലധികം പേരുണെന്നാണ് പൊലീസ് നിഗമനം. സിസിടിവിയില്‍ മുഖം വ്യക്തമാണ്. അതിനാല്‍ കാറ് കടത്താന്‍ ശ്രമിച്ചവരെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.