തിരുവനന്തപുരത്ത് മദ്യലഹരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആഡംബര ബസിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അമിത വേഗതയിൽ ഹോൺ മുഴക്കി പാഞ്ഞ ബസ് നാട്ടുകാരുടെ പരാതിയെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്ക് സർവീസ് നടത്തുന്നതാണ് ബസ്.
34 യാത്രക്കാരുമായി തിരുവനന്തപുരത്തു നിന്ന് ഇന്നലെ വൈകുന്നേരം ചെന്നൈയിലേക്ക് യാത്ര തിരിച്ച ബസാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. മദ്യ ലഹരി യിലായിരുന്ന ഡ്രൈവർ ശ്രീകാന്ത് അമിത വേഗതയിൽ വാഹനം ഓടിയ്ക്കുകയും ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തുകയും ചെയ്തു. നിർത്താതെ പോയ ബസിനെ നെയ്യാറ്റിൻകരയിൽ വെച്ച് നാട്ടുകാർ തടഞ്ഞ് നിർത്തുകയായിരുന്നു.
ഇയാളുടെ ്ഡ്രൈവിങ് ലൈസൻസ് റദ്ദുചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മറ്റൊരു ഡ്രൈവറെത്തിയാണ് പിന്നീട് ബസ് സർവീസ് നടത്തിയത്.
Advertisement