E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:28 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പോസ്‌റ്റ്മോർട്ടത്തിന്റെ പേരിൽ കൊള്ള വ്യാപകം; മരണത്തിനു വിലയിട്ട് ഏജൻറ്റുമാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

postumartum-bribe
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തൊടുപുഴ ∙ പോസ്റ്റ്മോർട്ടത്തിന്റെ പേരിൽ ബന്ധുക്കളെ കൊള്ളയടിക്കുന്ന റാക്കറ്റ് ജില്ലയിൽ വ്യാപകം. ജില്ലയിലെ ചില താലൂക്ക് ആശുപത്രികൾ കേന്ദ്രീകരിച്ചാണു റാക്കറ്റിന്റെ പ്രവർത്തനം. ഒരു പോസ്റ്റ്മോർട്ടത്തിനു 10000 മുതൽ 15000 രൂപ വരെയാണു മരിച്ചയാളിന്റെ ബന്ധുക്കളിൽ നിന്ന് ഇവർ വാങ്ങുന്നത്. പോസ്റ്റ്മോർട്ടത്തിനു സഹായിക്കുന്നവർ മുതൽ ചില പൊലീസുകാരും ഡോക്ടർമാരും വരെ ഇൗ കച്ചവടത്തിൽ പങ്കാളികളാണെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. 

പരാതികൾ വ്യാപകമായതോടെ ഇതേക്കുറിച്ചു സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. വാഗമണ്ണിൽ ആത്മഹത്യ ചെയ്ത മുട്ടം കോടതിയിലെ ക്ലറിക്കൽ അസിസ്റ്റന്റ് വിജു ഭാസ്കറിന്റെ മൃതദേഹം വിട്ടുനൽകുന്നതിനു പൊലീസ് കൈക്കൂലി ചോദിച്ച സംഭവം പുറത്തായതോടെയാണു ജില്ലയിൽ പോസ്റ്റ്മോർട്ടത്തിന്റെ പേരിൽ കച്ചവടം നടത്തുന്ന സംഘം വ്യാപകമാണെന്നു വ്യക്തമായത്. 

സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കൾ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നു സംസ്ഥാന മനുഷ്യവകാശ കമ്മിഷൻ ആക്ടിങ് ചെയർപഴ്സൻ പി. മോഹൻദാസ് ഉത്തരവിട്ടു. ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണു കമ്മിഷന്റെ നിർദേശം. 

ജില്ലയിൽ ഹൈറേഞ്ചിലും ലോറേഞ്ചിലുമായി പോസ്റ്റ്മോർട്ടത്തിനു കൈക്കൂലി വാങ്ങിയതിനെക്കുറിച്ച് ഒട്ടേറെ പരാതികളാണ് ഉയർന്നിരിക്കുന്നത്. താലൂക്ക് ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള ഏജന്റുമാരും ഇതിൽ പങ്കാളികളാണ്. ഇൻക്വസ്റ്റ് മുതൽ പോസ്റ്റ്മോർട്ടം ടേബിൾ വരെയാണു വിലപേശലിന്റെ ആദ്യഘട്ടം. ആത്മഹത്യ ചെയ്യുന്നവരുടെ ബന്ധുക്കളെയാണു റാക്കറ്റിലെ അംഗങ്ങൾ ഇരകളാക്കുന്നത്.

തൂങ്ങിമരണമെങ്കിൽ പൊലീസ് എത്തിയാണു മൃതദേഹം മാറ്റുന്നത്. ഇതിനുശേഷം മൃതദേഹത്തിലെ മുറിവുകളോ, ചതവുകളോ, മുറിയിലെ രക്തക്കറകളോ പരിശോധിക്കുകയാണു ചെയ്യുന്നത്. ഇൻക്വസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണു പൊലീസുകാർ മൃതദേഹം ആശുപത്രിയിലെത്തിക്കുക. തുടർന്നാണു പോസ്റ്റ്മോർട്ടം. ഇതിനിടെ മൃതദേഹം പുറത്തെത്തിക്കുന്നതിനും മറ്റുമായി പൊലീസിനു നിശ്ചിത തുക നൽകണമെന്നാണ് ആരോപണം.

ഇതിനുശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കു സഹായിക്കുന്ന ചില അറ്റൻഡർമാർക്കു മദ്യവും പണവും നൽകണം. ഇല്ലെങ്കിൽ പോസ്റ്റ്മോർട്ടത്തിനു കാലതാമസം നേരിടേണ്ടി വരുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. ദിവസങ്ങൾക്കുശേഷം കണ്ടെത്തുന്ന ചീഞ്ഞളിഞ്ഞ മൃതദേഹങ്ങൾക്കു ‘വൻ ഡിമാൻഡ്’ ആണ്. ഇത്തരം മൃതദേഹങ്ങൾ പുറത്തെത്തിക്കുന്നതിനായി ഓരോ സ്റ്റേഷൻ പരിധികളിലും മൃതദേഹം എടുത്തു മാറ്റുന്നവരുണ്ട്്. 

ഇവർക്കു മദ്യവും പണവുമാണ് ആവശ്യം. സാധാരണ 2000 മുതൽ 4000 രൂപ വരെയാണ് ഇത്തരത്തിലുള്ള മൃതദേഹം എടുത്തു മാറ്റുന്നതിന് ഇവർ പ്രതിഫലമായി ആവശ്യപ്പെടുന്നത്. മൃതദേഹം മാറ്റുന്നതിനു ബന്ധുക്കളുടെ സാമ്പത്തിക നില പരിഗണിച്ചു 10000 രൂപ മുതൽ 25000 രൂപ വരെ വാങ്ങുന്ന ചില പൊലീസുകാരും ജില്ലയിലുണ്ട്. മൃതദേഹം എടുത്തു മാറ്റുന്നയാൾക്കു പ്രതിഫലം 2000 രൂപ മാത്രം. ബാക്കി തുക ചില പൊലീസുകാർ കൈക്കലാക്കും. 

ഇത്തരം ദുരനുഭവങ്ങളുള്ള ഒട്ടേറെപ്പേരാണു ജില്ലയിലുള്ളത്. നടപടി ക്രമങ്ങൾക്കു കാലതാമസം ഉണ്ടായാൽ മരണാനന്തര ക്രിയകൾ തടസ്സപ്പെടുമെന്നതിനാൽ ചോദിക്കുന്ന തുക നൽകാൻ മരിച്ചവരുടെ ബന്ധുക്കൾ തയാറാകുമെന്നു കൈക്കൂലി ചോദിക്കുന്നവർക്കും അറിയാം. ചീഞ്ഞളിഞ്ഞ ശവശരീരത്തിൽ നിന്ന് ആഭരണങ്ങൾ കാണാതാകുന്നുവെന്നതിനെക്കുറിച്ചും ബന്ധുക്കൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്. 

പോസ്റ്റ്മോർട്ടത്തിനെത്തിക്കുന്ന മൃതദേഹങ്ങൾ പരിശോധിക്കുന്നതിനായി ബ്ലേഡ് മുതൽ തോർത്തു വരെ ബന്ധുക്കൾ വാങ്ങിനൽകണം. അറ്റൻഡർമാർക്കു മുതൽ ഉയർന്ന ഉദ്യോഗസ്ഥർക്കു വരെ കൃത്യമായ തുക നൽകിയാൽ മാത്രമേ പോസ്റ്റ്മോർട്ടം മുറയ്ക്കു നടക്കുകയുള്ളൂവെന്നും ചില ജീവനക്കാർ ബന്ധുക്കളെ രഹസ്യമായി അറിയിക്കും. ഇതുസംബന്ധിച്ചു ചില താലൂക്കാശുപത്രികളിലെ ജീവനക്കാരെക്കുറിച്ചു വ്യാപക പരാതികളാണ് ഉയർന്നിരിക്കുന്നത്. 

പോസ്റ്റ്മോർട്ടം നടപടികൾക്കു കാലതാമസമുണ്ടാകുമെന്നു ഭയന്നു നിർധനരായ പലരും കൊള്ളപ്പലിശയ്ക്കു പണം വാങ്ങിയെങ്കിലും ജീവനക്കാർ ചോദിക്കുന്ന തുക നൽകുകയാണു പതിവ്. ചില സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് പോസ്റ്റ്മോർട്ടത്തിന്റെ പേരിൽ ബന്ധുക്കളിൽനിന്നു പണം വാങ്ങുന്ന പത്തിലധികം ഏജന്റുമാരാണു നിലവിലുള്ളത്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ സ്പെഷൽ ബ്രാഞ്ച് ശേഖരിച്ചു വരികയാണ്. മരിക്കുന്നവരുടെ വിവരങ്ങൾ മാധ്യമങ്ങളിൽ നിന്നു മനസ്സിലാക്കിയശേഷം ബന്ധുക്കളെ സമീപിക്കുന്ന ഏജന്റുമാരും ജില്ലയിലുണ്ട്. 

മരണത്തിനു കണക്കു പറയുന്നവർ കേരളത്തിൽ ഉദ്ദേശം 24,000 പോസ്‌റ്റ്‌മോർട്ടങ്ങളാണ് ഓരോവർഷവും നടക്കുന്നത്. ഒരു പോസ്‌റ്റ്‌മോർട്ടവുമായി ബന്ധപ്പെട്ടു ശരാശരി 20 പേരെങ്കിലും മോർച്ചറി പരിസരത്ത് എത്തുന്നു. മരിച്ചവരുടെ ആളുകൾ കൂടിനിൽക്കുന്നിടത്തു ചെന്നു മൊബൈൽ ഫോൺ എടുത്ത് ഏതെങ്കിലും നമ്പരിലേക്കു വിളിച്ച് ‘ഇന്നെത്രയുണ്ട്, ടോക്കൺ എത്രയായി’ എന്നൊക്കെ ചോദിച്ചാണ് ഏജന്റുമാർ ഇരയെ വലവീശി തുടങ്ങുന്നത്.

‘ഇവിടെ ഇപ്പോൾ തന്നെ 20 ബോഡി പോസ്റ്റ്മോർട്ടം ചെയ്യാനുണ്ട്. ഇന്നു നടക്കുമെന്നു തോന്നുന്നില്ല’ തുടങ്ങിയ നമ്പരുകളും പിന്നാലെ ഇറക്കും. അതോടെ അന്നുതന്നെ പോസ്റ്റ്മോർട്ടം നടത്തിക്കിട്ടാൻ ബന്ധുക്കൾ ഇയാളുടെ കാലുപിടിക്കാൻ തുടങ്ങും. ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിനായി മൃതദേഹം എത്തിക്കുമ്പോൾ ആദ്യംതന്നെ ബന്ധുക്കൾക്ക് ഒരു നീണ്ട ലിസ്‌റ്റ് കൊടുക്കും.

അതിൽ ഗ്ലൗസ്, ബ്ലേഡ്, സൂചി, നൂൽ, പഞ്ഞി, ലോഷൻ, പൗഡർ, സോപ്പ്, ചീപ്പ്, തോർത്ത്, ചന്ദനത്തിരി, സുഗന്ധലേപനം, ആന്തരിക അവയവങ്ങളുടെ സാംപിൾ ശേഖരിക്കുന്നതിനുള്ള കുപ്പി, പശ, മൃതദേഹത്തിന്റെ കയ്യും കാലും കെട്ടുന്നതിനു ചരട് തുടങ്ങി 15 വരെ സാമഗ്രികൾ വിവരിക്കും. ഒപ്പം ആരെങ്കിലും ക്യൂവിലേക്കു പോകാനും പറയും. 

‘ഞങ്ങൾക്കു ഫുൾ തന്നെ വേണ’മെന്നും പറയും. ലിസ്‌റ്റുമായി ആദ്യം അയയ്‌ക്കുന്നതു ബവ്‌റിജസ് കോർപറേഷന്റെ മദ്യവിൽപനശാലയിലേക്കാണ്. ഡോക്‌ടറെ ഒന്നു പോയി കാണാനും ഇവർ നിർദേശിക്കും. ആളും തരവും അനുസരിച്ചു റേറ്റ് കുറയ്‌ക്കുകയും കൂട്ടുകയും ചെയ്യും. 

സർക്കാർ ആശുപത്രി മോർച്ചറിയിലാണു മൃതദേഹം സൂക്ഷിച്ചിരിക്കുന്നതെങ്കിൽ അതിനു ചെലവു വേറെ. നിയമപ്രകാരം ഇങ്ങനെ സൂക്ഷിക്കുന്ന മൃതദേഹങ്ങൾ ആരെയും കാണിക്കാൻ പാടില്ല. രാഷ്‌ട്രീയക്കാരോടുള്ള പേടിമൂലം അവർക്കുവേണ്ടി മോർച്ചറിയുടെ വാതിലുകൾ അടിക്കടി തുറക്കുന്നതും പതിവാണ്. സാധാരണക്കാർക്കു വേണ്ടി മോർച്ചറിയുടെ വാതിൽ തുറക്കണമെങ്കിൽ അതിനും പടികൊടുക്കണം. ഇതിനുള്ള സംഖ്യ വളരെ ചെറുതാണ്. നാലഞ്ചുവർഷം മുൻപുവരെ ഇതു വെറും പത്തു രൂപയായിരുന്നു. ഇപ്പോൾ 100 രൂപയിലെത്തി.

കൂടുതൽ പ്രാദേശിക വാർത്തകൾ വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :