ബെംഗളൂരുവില്‍ ഉഗാണ്ടന്‍ പൗര കൊല്ലപ്പെട്ടതിനെതിരെ ആഫ്രിക്കന്‍ വംശജര്‍ രംഗത്ത്. പ്രതി യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം. ഇത്തരം വാര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ആഫ്രിക്കന്‍ വംശജരെ പൊലീസ് താക്കീത് ചെയ്തു. ബെംഗളൂരുവില്‍ ബി ടെക്കിന് പഠിക്കുന്ന ഉഗാണ്ടന്‍ യുവതിയാണ് കൊല്ലപ്പെട്ടത്.
അരുണാചല്‍ പ്രദേശുകാരനായ പ്രതി ഇഷാന് എം ജി റോഡില്‍ നിന്ന് പരിചയപ്പെട്ട യുവതിയെ ലൈംഗികമായി ഉപയോഗിക്കുന്നതിന് താമസസ്ഥലത്തേക്ക് കൊണ്ടുപോയി. 5000 രൂപയ്ക്കാണ് ഒപ്പം ചെല്ലാമെന്ന് യുവതി സമ്മതിച്ചത്. പിന്നീട് 10,000 രൂപ ആവശ്യപ്പെട്ടതോടെ വാക്കേറ്റമായി. തുടര്‍ന്ന് ഇഷാന് യുവതിയെ കുത്തികൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി എന്ന ആരോപണവുമായി ബെംഗളൂരുവിലെ ആഫ്രിക്കന്‍ സമൂഹം രംഗത്തെത്തി.
മരിച്ചുകിടക്കുന്ന യുവതിയുടെയും പ്രതിയുടെയും ദൃശ്യങ്ങള്‍ ആഫ്രിക്കക്കാര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പോസ്റ്റിട്ടവരെ പൊലീസ് വിളിച്ചുവരുത്തി താക്കീത് ചെയ്തു. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നതെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്.
കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്ത് ആദ്യമെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആഫ്രിക്കന്‍ വംശജര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചിരുന്നു. പൊലീസുകാരനെ മര്‍ദിച്ച രണ്ട് ഉഗാണ്ടന്‍ പൗരന്മരെയും കസ്റ്റഡിയിലെടുത്തുട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാന്‍സാനിയന്‍ യുവതിയ കന്നഡികര്‍ അപമാനിച്ചതിനെ തുര്‍ന്ന് ബെംഗളൂരുവില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു.